'പട്ടാപ്പകല്‍' സിനിമയുടെ പൂജയും പോസ്റ്റര്‍ ലോഞ്ചും നടന്നു

'കോശിച്ചായന്‍റെ പറമ്പിന് ' ശേഷം കണ്ണന്‍ പട്ടേരിയും, ജസ്സല്‍ സഹീറും, സാജിര്‍ സഹദും ഒന്നിക്കുന്ന ചിത്രം

'പട്ടാപ്പകല്‍' സിനിമയുടെ പൂജയും പോസ്റ്റര്‍ ലോഞ്ചും നടന്നു

കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന്ശേഷം സാജീര്‍സഹദ് സംവിധാനം ചെയുന്ന' പട്ടാപ്പകല്‍' എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും നടന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറില്‍ എന്‍ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കോമഡി എന്‍റര്‍ടൈനര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന് പി എസ് അര്‍ജുനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഏപ്രില്‍ 3 നു കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരിയാണ് നിര്‍വഹിക്കുന്നത്.

അഭിരാം രാധാകൃഷ്ണന്‍,സുധി കോപ്പ,കിച്ചു ടെല്ലസ്, ജോണി ആന്‍റണി, രമേഷ് പിഷാരടി,വിനീത് തട്ടില്‍,ഫ്രാങ്കോ ഫ്രാന്‍സിസ്,പ്രശാന്ത് മുരളി,ഗോകുലന്‍,രഞ്ജിത് കൊങ്കന്‍,രഘുനാഥ്,വൈശാഖ് വിജയന്‍,ഗീതി സംഗീത,മഞ്ജു പത്രോസ്, ആമിന,സന്ധ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'കോശിച്ചായന്റെ പറമ്പി'നു ശേഷം കണ്ണന്‍ പട്ടേരിയും ജസ്സല്‍ സഹീറും സാജീര്‍ സഹദൂമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രതേകത ചിത്രത്തിനുണ്ട്. ജസ്സാള്‍ സഹീര്‍ ചിത്രസംയോജനം കൈകാര്യം ചെയുന്ന ചിത്രത്തിന് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്‍റെതാണ് വരികള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിസാര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്ജ്, കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം ഗഫൂര്‍ മുഹമ്മദ്, മേക്കപ്പ് ജിതേഷ് പൊയ്യ, ആക്ഷന്‍ മാഫിയ ശശി. കൊറിയോഗ്രഫി ജിഷ്ണു, സ്റ്റില്‍സ് ഹാരീസ് കാസിം, പി‌.ആര്‍.ഓ പി‌ ശിവപ്രസാദ്,മഞ്ജു ഗോപിനാഥ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലമേറിയ മൂവീസ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.