താരം തീര്‍ത്ത കൂടാരം - ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി

സുരേഷ് ഗോപിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്

താരം തീര്‍ത്ത കൂടാരം - ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി

കാര്‍ത്തിക് രാമകൃഷ്ണന്‍ പുതുമുഖം  നൈനിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ' താരം തീര്‍ത്ത കൂടാരം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.നടന്‍ സുരേഷ് ഗോപിയാണ് തന്‍റെ ഫേസ്ബുക്ക് പേജ് വഴി ട്രെയിലര്‍ പുറത്തിറക്കിയത്.ഏപ്രില്‍ 14 നു ചിത്രം തിയ്യേറ്ററുകളില്‍ എത്തും.വിനീത് വിശ്വന്‍ ,കലാഭവന്‍ നവാസ്,ജയരാജ് വാര്യര്‍ ,ഉണ്ണി മറിമായം,മുസ്തഫ,ജയിംസ് ഏലിയ,ഷമീര്‍ തോട്ടിങ്കല്‍,മാല പാര്‍വതി,തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

https://youtu.be/LyVG9bVJXjE

ടൂ ഫ്രണ്ട്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷമീര്‍ തോട്ടിങ്കല്‍,നിഷാന്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മെജോ ജോസെഫ് നിര്‍മിക്കുന്നു.ഷിബു,ബനേര്‍ഘട്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗോകുല്‍ രാമകൃഷ്ണന്‍,കര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്നിവര്‍ ഒന്നിക്കുന്ന താരം തീര്‍ത്ത കൂടാരം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു.അര്‍ജുന്‍ പ്രഭാകരന്‍,ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റര്‍ പരീഷിത്ത്,കല-സോണി ആന്‍റണി,മേക്കപ്പ്-രാജേഷ് ചാലക്കുടി,വസ്ത്രാലങ്കരം-നിഖില്‍ ഹൌക്ക്,സ്റ്റില്‍സ്-ജെറി,ആക്ഷന്‍- ബ്രൂസിലി രാജേഷ്,ചീഫ് അസോസിയേറ്റ് ഡയറക്ക്ടര്‍-പ്രവീണ്‍ ഉണ്ണി,അസിസ്റ്റന്‍റ് ഡയറക്ടര്‍-സവിന്‍,ഹരീ വി കെ, ധനൂപ് ജീ, പി.ആര്‍ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍