ലോ ബജറ്റിൽ പ്രീമിയം സർവീസ്; ടുറിസം മേഖലയിൽ പകരക്കാരില്ലാതെ റമ്പിള്‍ ഹോളിഡെയ്സ്; മാനേജിംഗ് ഡയറക്ടർ റിജാസ് കളത്തിങ്കലിന് പ്രൈഡ് ഓഫ് കേരള പുരസ്കാരം

കുറഞ്ഞ കാലം കൊണ്ട് ടൂർസ് ആൻ്റ് ട്രാവൽസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോസ് കളത്തിങ്കലിനാണ് ഇത്തവണത്തെ പ്രൈഡ് ഓഫ് കേരള പുരസ്കാരം.

ലോ ബജറ്റിൽ പ്രീമിയം സർവീസ് നൽകി ടൂറിസം മേഖലയിൽ പകരക്കാരില്ലാതെയാണ് റമ്പിള്‍ ഹോളിഡെയ്സ് എന്ന ട്രാവല്‍ ഏജൻസിയുടെ വളർച്ച. ദിനംപ്രതി ഇരുന്നൂറോളം പേർക്കാണ് റമ്പിള്‍ ഹോളിഡെയ്സ്  സർവീസ് നൽകുന്നത്. റിജാസ് കളത്തിങ്കലാണ് റമ്പിള്‍ ഹോളിഡെയ്സിൻ്റെ സ്ഥാപകൻ. ഉപരിപഠനശേഷം ടൂർസ് ആന്‍റ്റ്  ട്രാവൽസ് എന്ന വിശാല ലോകം തെരഞ്ഞെടുക്കുകയായിരുന്നു റിജാസ് . പന്ത്രണ്ട് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്തു. ഇതിനു ശേഷമാണ് സ്വന്തമായി ഒരു സ്ഥാപനം എന്ന ആശയം മനസിലുദിച്ചത്. അതുവരെ എംബ്ലോയി ആയിരുന്ന റിജാസ് എംബ്ലോയർ ആയി. അങ്ങനെ കുറേ ഏറെ മിടുക്കരായ ജീവനക്കാരെയും റിജാസിന് ലഭിച്ചു.  കോഴിക്കോട് കേന്ദ്രമാക്കിയാണ് റമ്പിള്‍ ഹോളിഡെയ്സ്  പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര - രാജ്യാന്തര തലത്തിലുള്ള സർവീസ് ആണ് റമ്പിള്‍ ഹോളിഡെയ്സ്  നൽകുന്നത്. കുറഞ്ഞ കാലം കൊണ്ട് ടൂർസ് ആൻ്റ് ട്രാവൽസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജോസ് കളത്തിങ്കലിനാണ് ഇത്തവണത്തെ പ്രൈഡ് ഓഫ് കേരള പുരസ്കാരം

.