ബഡ്ജറ്റിന് കൈയടിയുമായി അഫ്ഗാനില്‍ നിന്നും താലിബാന്‍! ആകര്‍ഷിച്ചത് ഈ വാഗ്ദ്ധാനം

കാബൂള്‍ : കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് താലിബാന്‍.

ബഡ്ജറ്റിന് കൈയടിയുമായി അഫ്ഗാനില്‍ നിന്നും താലിബാന്‍! ആകര്‍ഷിച്ചത് ഈ വാഗ്ദ്ധാനം

കാബൂള്‍ : കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് താലിബാന്‍.

കേന്ദ്ര ബഡ്ജറ്റില്‍ അഫ്ഗാനിസ്ഥാന് ഇന്ത്യ പ്രഖ്യാപിച്ച 200 കോടി രൂപയുടെ സഹായ പാക്കേജിനെ താലിബാന്‍ അഭിനന്ദിച്ചു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ സഹായ ഹസ്തം നീട്ടുന്നതെന്ന് ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

'അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും,' താലിബാന്‍ സര്‍ക്കാര്‍ പ്രതിനിധി സുഹൈല്‍ ഷഹീന്‍ പറഞ്ഞു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുക്കും മുന്‍പ് കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ ഇന്ത്യ മുന്‍കൈ എടുത്ത് നടത്തിയിരുന്നു. എന്നാല്‍ താലിബാന്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യ അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം നിര്‍ത്തലാക്കി. അതേസയമം മാനുഷിക സഹായങ്ങള്‍ തുടരുകയും ചെയ്തു.

'അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ ധനസഹായം നല്‍കുന്ന വിവിധ പദ്ധതികള്‍ ഉണ്ടായിരുന്നു. ഈ പദ്ധതികളുടെ പ്രവര്‍ത്തനം ഇന്ത്യ പുനരാരംഭിച്ചാല്‍, അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുകയും അവിശ്വാസം ഇല്ലാതാക്കാനുമാവും' എന്നാണ് ഇതിനെ കുറിച്ച്‌ താലിബാന്‍ പ്രതിനിധി പറയുന്നത്.