ജലദോഷം അത്ര നിസ്സാരക്കാരനല്ല....

കുട്ടികളുടെ മഴക്കാലരോഗങ്ങളെ ചെറുക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ജലദോഷം അത്ര നിസ്സാരക്കാരനല്ല....

ദേ കേരളത്തിൽ മഴ ഇങ്ങെത്തി കഴിഞ്ഞു, കൂടെ മഴക്കാല രോഗങ്ങളും.താളം തെറ്റിയ ന്യൂജൻ ജീവിത ശൈലിയും അച്ചടക്കമില്ലാത്ത ആഹാരശീലങ്ങളും കാലത്തെ രോഗപ്രതിരോധ ശേഷിയെ താറുമാറാക്കിയിരിക്കുക്കുന്നു.ചെറിയ രോഗങ്ങളെ പോലും തടയുവാനും താങ്ങുവാനും കഴിയാത്ത നമ്മുടെ ശരീരം മഴക്കാലത്തെ അതിജീവിക്കാൻ സജ്ജമാക്കേണ്ടിയിരിക്കുന്നു. ആരോഗ്യപരമായ ശീലങ്ങളിലൂടെയും , പോഷക ആഹാരങ്ങളിലൂടെയും ഒരു പരുതിവരെ രോഗങ്ങളെ ചെറുത് നിൽക്കുവാൻ സാധിക്കുന്നതാണ്.മഴക്കാലരോഗങ്ങളെ അകറ്റി നിർത്തുവാനായുള്ള കുറച്ചു മാർഗങ്ങൾ നോക്കിയാലോ? അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയല്ലോ .

കാലാവസ്ഥ മാറി ,ഈ തണുപ്പ് കാലത്തു ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം

ജലദോഷം അത്ര കാര്യമാക്കേണ്ടതുണ്ടോ? കുട്ടികളിലെ ജലദോഷം അത്ര നിസാരക്കാരനല്ല ...

വൈറല്‍ രോഗങ്ങള്‍ കറങ്ങി നടക്കുന്നകാലമാണ് ചെറിയ അസുഖം പോലും വരാതെ കുട്ടികളെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പ് കാലത്ത് ജലദോഷം, തൊണ്ടവേദന, ചെവിയിലെ അണുബാധ എന്നിവ കുട്ടികളില്‍ സാധാരണയാണ്. ഇത്തരം അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് അല്പം ജാഗ്രത ഇപ്പോഴേ ആയാലോ.

മഴക്കാലത്തു ശ്വാസകോശ സംബന്ധമായ അസുഖം കൂടുവാനുള്ള സാധ്യത കൂടുതലാണ് . മൂക്ക്, തുമ്മൽ, ചുമ, തൊണ്ടവേദന തൊണ്ടവീക്കം കുറഞ്ഞ ഗ്രേഡ് പനി എന്നിവ വളരെ സാധാരണയായി കുട്ടികളിൽ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. അതിനാൽ, ശരിയായ പരിചരണം ആവശ്യമാണ്. ചുമയ്ക്കും ജലദോഷത്തിനും എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബ ഡോക്ടറെ സമീപിക്കുക. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് നിങ്ങളുടെ തൊണ്ട ശമിപ്പിക്കുകയും പതിവായി ഗാർഗിൾ ചെയ്യുകയും ചെയ്യുക.

വസ്ത്രധാരണം മുഖ്യം ബിഗിലേ

മഴ തിമിർത്തു പെയ്യുന്നതിനാൽ അന്തരീക്ഷത്തിലെ സൂര്യപ്രകാശത്തിന്റെയും ചൂടിന്റെയുംഅളവ് വളരെ കുറവായിരിക്കും .അതിനാൽ കുട്ടികൾ സാധാരണ ധരിക്കുന്ന വസ്ത്രങ്ങള്‍ തണുപ്പില്‍ നിന്ന് സംരക്ഷണം നല്കണമെന്നില്ല. അലക്ഷ്യമായ വസ്ത്രധാരണം വളരെ പെട്ടെന്ന് നമ്മുടെ കുട്ടികളെ രോഗികളാക്കാം . മൺസൂൺ കാലത്ത് തലയും നെഞ്ചും മറഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍ വേണം കുട്ടികള്‍ക്ക് ധരിപ്പിക്കാന്‍. ഇവ ശരീരത്തില്‍ ചൂട് നിലനിര്‍ത്തുന്നതിന് സഹായക്കും . ഫുള്‍സ്ലീവ്, മുഴുനീള പാന്റ്സ് എന്നിവ കുട്ടികളെ ധരിപ്പിക്കാന്‍ മറക്കരുത്. കൊതുകുകളുടെ പ്രജനന കാലം കൂടിയായ മഴയത്തു കുട്ടികൾക്ക് മൊസ്കിറ്റോ റിപ്പല്ലന്റ് ക്രീമുകൾ ഉപയോഗിക്കുന്നതും അത്യുത്തമം ആണ് .

ചെറിയ കുട്ടികളുടെ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത് .കഠിനമായ തണുപ്പ് കുഞ്ഞുങ്ങളിൽ മൂത്രശങ്ക ഉണ്ടാക്കുന്നു .നനഞ്ഞ ഡയപ്പർ കുട്ടികൾക്ക് ഇന്ഫക്ഷന്സ് ഉണ്ടാക്കാൻ ഉള്ള സാധ്യത കൂട്ടുന്നു .ആയതിനാൽ കുട്ടികളുടെ ഡയപ്പർ മാറ്റുന്ന കാര്യത്തിൽ ഉള്ള ശ്രെദ്ധ മുഖ്യമാണ് .

വൃത്തി തന്നെ എപ്പോഴും പ്രധാനം

അസുഖങ്ങളെ തുരത്താനുള്ള മറ്റൊരു പ്രധാന വഴി വൃത്തി തന്നെയാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം കുട്ടികള്‍ കൈകാര്യം ചെയ്യുന്ന സാധനങ്ങളും അണുവിമുക്തമാക്കണം. വസ്‌ത്രങ്ങള്‍, സോക്‌സ്, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍ തുടങ്ങിയ സാധനങ്ങള്‍ ഉണക്കി വൃത്തിയായി സൂക്ഷിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.മഴക്കാലത്തു പുറത്തുള്ള വെള്ളത്തിൽ കളിക്കുന്നത് ഒഴിവാക്കുന്നതും ,ഇടക്കിടക്ക് കൈകൾ വൃത്തിയായി കഴുകുവാൻ കുട്ടികളെ പ്രോസാഹിപ്പിക്കുന്നതും വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താനും അസുഖങ്ങൾ ഒഴിവാക്കാനും അവരെ സഹായിക്കും . പുറത്തിറങ്ങുമ്പോൾ റൈൻ കോട്ട് ,കുട എന്നിവ കുട്ടികൾക്ക് നല്കാൻ മറക്കില്ലലോ ?

ഭക്ഷണക്രമത്തിൽ നോ കോംപ്രമൈസ് 

കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സമീകൃതമായ ഭക്ഷണക്രമം അത്യാവശ്യമാണ്. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ രോഗപ്രതിരോധത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതിനാല്‍, ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമായ പഴങ്ങളും പച്ചക്കറികളും, മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങളും നല്‍കാന്‍ ശ്രദ്ധിക്കുക. മഴക്കാലത്തെ തുടർന്ന് കുടിവെള്ളം മലിനമാകാനുള്ള സാധ്യത ഏറെ ഉള്ളതിനാൽ പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതും ഉചിതമായിരിക്കും .

വെള്ളം കുടിക്കാതിരിക്കല്ലേ !

തണുപ്പുകാലത്ത് നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത്. വേനല്‍ക്കാലത്ത് ക്ഷീണം തോന്നി ഇടയ്ക്കിടെ വെള്ളം കുടിക്കുമെങ്കില്‍ ശൈത്യകാലത്ത് നേരെ തിരിച്ചാണ് കാര്യങ്ങള്‍. എന്നാല്‍, അന്തരീക്ഷ ഊഷ്മാവ് കുറയുന്നതിന്റെ ഫലമായി ശരീരത്തിന്റെ സാധാരണ താപനില ഉയരുന്നതിനാല്‍ ശൈത്യകാലത്ത് നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍, കുട്ടികള്‍ക്ക് ധാരാളം വെള്ളം നല്‍കുക. പഴങ്ങള്‍ ജ്യൂസാക്കി നല്‍കുന്നതും സൂപ്പ് പോലെയുള്ളവ നല്‍കുന്നതും നല്ലതാണ്.

ഉറക്കം ,അത് വേണം .

ഭക്ഷണവും വെള്ളവും പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തെ ഉറക്കം. കുട്ടികള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.l മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് രോഗപ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കും. ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളിലും ഹൃദയമിടിപ്പ്, ശരീര താപനില, ല്യൂക്കോസൈറ്റ്, സൈറ്റോകൈന്‍ ഉല്‍പ്പാദനം എന്നിവയുള്‍പ്പെടെയുള്ള രോഗപ്രതിരോധ പാരാമീറ്ററുകളിലും ഉറക്കം സ്വാധീനം ചെലുത്തുന്നുണ്ട്.

'അതിമധുരം' വേണ്ട

തണുപ്പുകാലത്ത് മധുരമുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികളുടെ രോഗപ്രതിരോധ സംവിധാനത്തെ ഇത് ദോഷകരമായി ബാധിക്കും. ഭക്ഷണത്തില്‍ ധാരാളം പഞ്ചസാര ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പനി, ജലദോഷം, മറ്റ് രോഗങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

അതിനായി ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ ചെറുത്തു നിൽക്കുവാൻ നമുക്ക് സാധിച്ചേക്കാം .ഇങ്ങനെ നമ്മുടെ ജീവിതശൈലിയിൽ തന്നെ നിയന്ത്രണവും മാറ്റവും കൊണ്ടുവന്നാൽ തന്നെ ആരോഗ്യപൂർണമായ ജീവിതം നമുക്ക് മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കും എന്ന് മാത്രമല്ല ,മുന്നറിയിപ്പുകളില്ലാതെ എത്തുന്ന കോവിഡ് പോലെയുള്ള മഹാമാരി മുതൽ ,കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന രോഗ കാരണങ്ങളെ തടയാൻ 70 % വരെ നമുക്ക് സാധിക്കുന്നതാണ് . ആരോഗ്യപൂർണമായ നാളെക്കായി ,ഈ 6 കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കില്ലേ?