5 ജിയില്‍ മുന്നേറുന്ന ഇന്ത്യ

കമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവം ഒരു ലക്ഷം 5ജി ടവറുകളുമായി ജിയോ

5 ജിയില്‍ മുന്നേറുന്ന ഇന്ത്യ

കമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയില്‍ 5 ജി സേവനം മുന്നേറുകയാണ് . മുന്‍നിര ടെലിക്കോം സേവന ദാധാക്കള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് 5 സേവനം എത്തിക്കാന്‍ മത്സരിക്കുകയാണ്. ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍സ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ 5 ജി സേവനങ്ങള്‍ക്ക് മാത്രമായി ഒന്നര ലക്ഷം ടവറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇതില്‍ ഒരു ലക്ഷം ടവറുകളും ജിയോയുടെതാണ്. നെറ്റ് വര്‍ക്ക്  ഇന്‍റെലിജന്‍സ് , കണക്ടിവിറ്റി എന്നിവയുടെ സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്ന ഓക് ലയുടെ റിപ്പോര്‍ട്ട് പ്രകാരം ജിയോയുടെ 5 ജി വേഗം 508 എംബിപിഎസ്  ആയി മാറി, എയര്‍ടെല്‍ 258 എം ബി പി എസ് എന്ന നിലയിലേക്കും ഉയര്‍ന്നു. 5 ജി നെറ്റ് വര്‍ക്ക് ഒരുക്കുന്ന കാര്യത്തില്‍ ജിയോയും എയര്‍ടെല്ലും കടുത്ത മത്സരത്തില്‍ ആണ്. 50കോടി ഇന്റര്‍നെറ്റ്ഉപഭോക്താക്കള്‍ ഉള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓണ്‍ലൈന്‍ വിപണിയുള്ള രാജ്യമാണ്. എല്ലാ മേഘലയിലും മുന്നേറാനുള്ള ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകി 6 ജി സേവനങ്ങളിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടെലികമ്മ്യൂനിക്കെഷന്‍സ് സെക്ടര്‍.