കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടുത്തം

കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി വസ്ത്ര ശാലയില്‍ വന്‍ തീപിടുത്തം. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ഒടുവില്‍ തീ അനക്കാനായി എന്ന് അഗ്നി രക്ഷ സേന ഓഫീസര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണം എന്നാണു പ്രാഥമിക നിഗമനം. അഗ്നി ശമന സേനയുടെ ഏഴു യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. കട തുറക്കുന്നതിനു മുന്‍പായിരുന്നു അപകടം കടയുടെ അകത്തോ പുറത്തോ ആരും ഉണ്ടായില്ല എന്നതിനാല്‍ വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിലാണ്  നഗരം