ആർട്ട് ഡയറക്ഷനിൽ നിന്നും സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റിലേക്ക്; രമേശ് കണ്ണന് പ്രൈഡ് ഓഫ് കേരള പുരസ്കാരം

ഫാഷന്‍ - സിനിമ മേഖലയില്‍ സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായി പ്രവര്‍ത്തിച്ചു വരികയാണ് രമേശ് കണ്ണന്‍

ആർട്ട് ഡയറക്ടറാവണമെന്ന മോഹവുമായാണ് രമേശ് കണ്ണൻ സിനിമയിലെത്തുന്നത്. ഒന്നര വർഷത്തോളം തൻ്റെ ഇഷ്ട മേഖലയിൽ ജോലി ചെയ്തു. പിന്നീട് ആണ് രമേശിന് മേക്ക്അപ്പ് മാനിലേക്ക് ഇഷ്ടം വഴിമാറിയത്. ഇന്ന് മലയാള സിനിമയിലേയും ഫാഷൻ ഷോകളിലേയും എണ്ണം പറഞ്ഞ സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് രമേശ് കണ്ണൻ. നല്ല നിലയിൽ പ്രവർത്തിക്കുന്ന സലൂണുകളും രമേശിനുണ്ടെങ്കിലും പ്രിയം മേക്ക് അപ്പിനോട് തന്നെയാണ്. ഡ്രീം ഓഫ് ഫാമിലി സലൂൺ എന്ന പേരിൽ എറണാകുളത്തും പെരുമ്പാവൂരുമാണ് സ്ഥാപനങ്ങളുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി ഫാഷൻ ഷോകളിൽ മേക്ക് അപ്പ് ആർട്ടിസ്റ്റാവാൻ രമേശിനും കൂട്ടർക്കും സാധിച്ചു. കേരളത്തിലും തമിഴ് നാട്ടിലുമായി നിരവധി പുരസ്കാരങ്ങളും രമേശിനെ തേടി എത്തി. മലയാളത്തിലെ പകരം വെയ്ക്കാനില്ലാത്ത സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായി വളർന്നു വരുന്ന രമേശ് കണ്ണനാണ് ഇത്തവണത്തെ പ്രൈഡ് ഓഫ് കേരള പുരസ്കാരം

.