സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയ യുവ സംരംഭകൻ : ഇനി സിനി മയിലേക്കും
ഫാഷൻ, ഫിറ്റ്നസ്, ന്യൂട്രിഷൻ, റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയം നേടിയെടുത്തു, ഇനി സിനിമ മേഘയിലേക്കും
ആലപ്പുഴ ഹരിപ്പാട് സ്വദേശി സുജിത്തിന് സ്വപ്നങ്ങൾക്ക് ഒപ്പം യാത്ര ചെയ്യാനാണിഷ്ടം. ഓരോ സ്വപ്നം കാണുമ്പോഴും അതെങ്ങിനെ യാഥാർഥ്യമാക്കും എന്ന ചിന്തയാണ് യഥാർത്ഥത്തിൽ ഈ യുവാവിനെ മുന്നോട്ടു നയിക്കുന്നത്. ഇതിനെല്ലാം ഊർജ്ജം പകരാൻ വലിയ സൗഹൃദങ്ങളുമുണ്ട് കൂടെ. ഹോട്ടൽ മാനേജ്മെൻറ് പഠനത്തിന് ശേഷം ഇന്ത്യയിലെ വിവിധ ഹോട്ടൽ ബ്രാൻഡ്കൾക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ അനുഭവ സമ്പത്തുമായാണ് സുജിത് സ്വന്തം ബിസിനസിനെ കുറിച്ച് ചിന്തിക്കുന്നത്. ഫിസിക്കൽ ഫിറ്റ്നസ്സിൽ ഡിപ്ലോമ നേടിയപ്പോൾ എല്ലാ ചിന്തകളും അവസാനിക്കുന്നത് ആ മേഖലയിൽ ആണെന്ന് തിരിച്ചറിഞ്ഞ സുജിത് ഫിറ്റ്നസ് തന്നെയാണ് എൻ്റെ ബിസിനെസ്സ് രംഗം എന്ന് ഉറപ്പിക്കുകയായിരുന്നു.
ജനിച്ച നാട്ടിൽ നിന്ന് തന്നെ തുടങ്ങണം എന്ന മോഹം കൂടിയായപ്പോൾ 2013ൽ ആലപ്പുഴയിൽ ഫീനിക്സ് എന്ന പേരിൽ ഫിറ്റ്നസ് സ്ഥാപനം തുടങ്ങി . അർപ്പണ മനോഭാവവും, തൊഴിലിനോടുള്ള സത്യസന്ധതയും ഏതു സംരഭത്തെയും മുന്നോട്ട് നയിക്കും എന്നതിന്റെ തെളിവാണ് ഫീനിക്സിന്റെ വിജയം. പിന്നീട് മെല്ലെ ചെന്നെയിലേക്കും, കോയമ്പത്തൂരിലേക്കും അസ്സോസിയേറ്റ് ബിസിനെസ്സ് വ്യാപിച്ചതോടെ ഫീനിക്സ് യഥാർത്ഥത്തിൽ പറന്നു ഉയരാൻ തുടങ്ങി.
ഇന്ന് കേരളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും, ബിസിനെസ്സ് പ്രമുഖരും ആശ്രയിക്കുന്ന ഫിറ്റ്നസ് സ്ഥാപനമായി മാറാൻ ഫീനിക്സിന് കഴിഞ്ഞത് ഈ അർപ്പണ മനോഭാവം കൊണ്ട് തന്നെയാണ്.
തൻ്റെ ഓരോ കാൽവെപ്പിലും സുഹൃത്തുക്കളുടെ മനസ്സും പ്രോത്സാഹനവും ഉണ്ടെന്ന തിരിച്ചറിവ് തൻ്റെ മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകാനുള്ള ആശയത്തിലാണ് സുജിത്തിനെ എത്തിച്ചത്. എയിറ്റ് റെക്സ് എന്ന സ്ഥാപനം ആ ആശയത്തിൽ തുടങ്ങിയതാണ്.
വലിയ മുതൽ മുടക്കില്ലാതെ സ്വന്തമായൊരു പ്രസ്ഥാനം ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് ബിസിനെസ്സ് തുടങ്ങാനുള്ള എല്ലാ സഹായവും എത്തിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയം. ബിസിനെസ്സ് ആശയം മുതൽ ഇമ്പ്ലിമെന്റേഷൻ, മാർക്കറ്റിംഗ്, മാനേജ്മെന്റ്, തുടങ്ങി എല്ലാ മേഖലയിലും സഹായം ഉറപ്പുവരുത്തി മുന്നോട്ടു നയിക്കുന്ന ഈ ബിസിനെസ്സ് കൺസൾട്ടൻസി സർവീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഫിറ്റ്നസ്, ബിസിനെസ്സ് കൺസൾട്ടൻസി, തുടങ്ങിയ പ്രസ്ഥാനങ്ങളുടെ വിജയത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല സുജിത്തിൻ്റെ ആത്മവിശ്വാസം. എയിറ്റ് റെക്സ് എന്ന സ്ഥാപനം സിനിമ നിർമ്മാണം, മാർക്കറ്റിങ്, പ്രൊമോഷൻ, എന്നിവക്ക് പുറമെ ഫാഷൻ മോഡലിംഗ് ഇവന്റ് രംഗത്തേക്ക് കൂടി ചുവടുറപ്പിക്കുകയാണ്