പാര്‍സല്‍ സര്‍വ്വീസിനെ നാഷണല്‍ ബ്രാന്‍ഡാക്കിയ മലയാളി തോമസ്‌ കുരുവിളക്ക് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്‌

കേരളത്തില്‍ നിന്ന് ആരംഭിച്ച് രാജ്യം മുഴുവന്‍ വ്യാപിച്ച ഒരു പാര്‍സല്‍ സര്‍വ്വീസ് ബ്രാന്‍ഡ്

 കേരളത്തിലെ വാണിജ്യ തലസ്ഥാനമായിരുന്ന ആലപുഴയില്‍ നിന്നും നാല്പതുവര്‍ഷം മുന്‍പ് ആരംഭിച്ച ഒരു ചരക്കു വാഹനം എന്ന ആശയത്തില്‍  നിന്ന്   ഇന്ത്യയുടെ നാനാ ഭാഗങ്ങളിലേക് വ്യാപിച്ചുകിടക്കുന്ന പാര്‍സല്‍ സര്‍വീസ്, രാജ്യത്തെ  ' മോസ്റ്റ് ട്രസ്റ്റഡ്  ട്രാന്‍സ്പോര്‍ട്ടര്‍ ' ആയി മാറിയതില്‍ അധ്വാനത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും ഒരു കഥയുണ്ട്.  മനുഷ്യരുടെ തോളിലും, വഞ്ചിയിലും, കൈവണ്ടികളിലുമായി മെല്ലെ ആരംഭിച്ച കേരളത്തിലെ ചരക്കു ഗതാഗതം  കുറച്ച് ആളുകള്‍ക്ക് ജോലി നല്‍കുന്ന ഒരു ബിസിനെസ്സ് എന്ന ആശയത്തിലേക്ക് കൊണ്ടുവന്നത് ടി ടി കുരുവിളയാണ്. ദീര്‍ഘകാലം  വിദേശത്ത്  ജോലി ചെയ്ത്  അന്താരാഷ്ട്ര ചരക്കു ഗതാഗത വ്യാപാരമേഘലയില്‍ പരിചയ സമ്പത്തുമായി കേരളത്തില്‍ എത്തിയ അദ്ദേഹത്തിന് തികഞ്ഞ ലക്ഷ്യബോധവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. 

ആലപ്പി പാര്‍സല്‍ സര്‍വ്വീസ് എന്ന പേരില്‍ ആരംഭിച്ച ഈ സംരഭം നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ത്യയിലാകമാനം നാനൂറില്‍ അധികം ബ്രാഞ്ചുകളും ആയിരക്കണക്കിന് ജീവനക്കാരും, ട്രാന്‍സ്പോര്‍ട്ട്  വാഹനങ്ങളുമായി മുന്‍നിര പാര്‍സല്‍ സര്‍വീസ് ബ്രാന്‍ഡ്‌ ആയി മാറി. റീഫര്‍കാര്‍ഗോ, പ്രൊജക്റ്റ്‌ കാര്‍ഗോ, ട്രക്ക് ലൈന്‍ ലോജിസ്റ്റിക്സ് , വെയര്‍ഹൌസിംഗ്, ക്രോസ് ട്രെഡിoഗ്, ഇ -ബിസ്നസ്, തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ്  ,എക്സ്പ്രസ്സ്‌ പാര്‍സല്‍ എന്നിങ്ങനെ വ്യത്യസ്തമായ  കാര്‍ഗോ മാനേജ്മെന്‍റ്  ഇന്ന്  ആലപ്പി പാര്‍സല്‍ സര്‍വീസിനുണ്ട്. 

ആലപ്പി പാര്‍സല്‍ സര്‍വ്വീസ് അടുത്ത  തലമുറയിലേക് കൈമാറുമ്പോള്‍ മാറുന്ന കാലത്തിന് അനുസൃതമായ  പ്രത്യകതകളും സൗകര്യങ്ങളുമാക്കി മാറ്റുന്നതില്‍ തോമസ്‌ കുരുവിള  എന്ന ചെരുപ്പകാരന്റെ വീക്ഷണവും, മേല്‍നോട്ടവുമുണ്ട്.