മലയാളത്തിലും, തമിഴിലും പുതുമുഖമായി എത്തി കൈയ്യടി നേടിയ നടനും നിര്‍മ്മാതാവുമായ രുദ്രക്ക് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്

തമിഴിലെ ആദ്യ സിനിമയില്‍ തന്നെ നായകനായി എത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂടു കൂട്ടിയ മലയാളി താരം

 സ്വപ്നങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുക മാത്രമല്ല അതിനുവേണ്ടി കഠിനാധ്വാനം കൂടി ചെയ്‌താല്‍ ലക്ഷ്യത്തില്‍ എത്തിച്ചേരും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഇന്ന് സൌത്ത് ഇന്ത്യന്‍ സിനിമയില്‍ മാറ്റി നിര്‍ത്താനാവാത്ത വിധം ഒരു ഇടം നേടിയിരിക്കുന്നു. നടനും നിര്‍മ്മാതാവുമായ നുഫൈസ് റഹ്മാന്‍ എന്ന രുദ്ര തമിഴ് മലയാളം സിനിമകളില്‍ പടികള്‍ കയറിക്കൊണ്ടിരിക്കുകയാണ്.   കൊല്ലം ജില്ലയില്‍ കടക്കല്‍ എന്ന പ്രദേശത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍  ഒരു അറബിക്  അദ്ധ്യാപികയുടെ മകനായി ജനിച്ച നുഫൈസ് കുട്ടിക്കാലം മുതല്‍ കൊണ്ടുനടന്നിരുന്ന ഒരു സ്വപ്നമായിരുന്നു  സിനിമ.  സ്കൂളില്‍ പഠികുമ്പോള്‍ തന്നെ കലാ  സംസ്കാരിക  മേഘലയില്‍  സജീവമായിരുന്ന നുഫൈസിന്‍റെ ഉമ്മയുടെയും സ്വപ്നം മകനെ വെള്ളിത്തിരയില്‍ കാണുക എന്ന് തന്നെ ആയിരുന്നു.  .ഇലക്ട്രോണിക്  ഗ്രാജുവേറ്റായ നുഫൈസ് പിന്നീട് മോഡലിങ്ങിലേക്കും അവിടെ നിന്ന് സിനിമയിലേകും അരങ്ങേറ്റം കുറിച്ചു.2016 - ല്‍ രാജസേനന്‍ തമ്പി ചിത്രീകരച്ച   പ്രിയപ്പെട്ടവര്‍  എന്ന സിനിമയില്‍  വില്ലനായിട്ടായിരുന്നു ആരംഭം. ശേഷം ബിഗ്‌ സല്യൂട്ട് എന്ന ചിത്രത്തില്‍ നായകനായും അഭിനയിച്ചു. സകരൈ  തുക്കലൈ ഒരു പുനഗൈ എന്ന ചിത്രത്തില്‍ നായകനായിയും നിര്‍മ്മാതാവയും തമിഴില്‍  തുടക്കമിട്ടു . തമിഴില്‍ സൂപ്പര്‍ ഹിറ്റായ സകരൈ  തുക്കലൈ ഒരു പുനഗൈക്ക് ശേഷം ഒട്ടനവധി ചിത്രങ്ങള്‍ നുഫൈസിനെ തേടി എത്തി. അടുത്തായി മലയാളത്തില്‍ റിലീസ് ചെയ്ത കൊണ്ടോട്ടി പൂരം എന്ന ചിത്രവും  ശ്രദ്ധിക്കപ്പെട്ടതോടെ രുദ്ര എന്ന നടന്‍ ചലച്ചിത്ര മേഖലയില്‍ ശ്രദ്ധനേടി.നാല് ബെസ്റ്റ് ആക്ടര്‍ നേടിയ  നുഫൈസ്   നിര്‍മ്മിച്ച ആമുഖം എന്ന ചിത്രത്തിന് രണ്ട്‌ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകളും  ലഭിച്ചിട്ടുണ്ട്. കൂടാതെ ചാന്‍സ്, കാവല്‍ കൂട്ടം, അന്ധനിമിടം തുടങ്ങിയ മലയാള ,തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഇതിനുപുറമെ ശ്രീലങ്കന്‍ ടൂറിസം കന്‍സള്‍ട്ടന്‍റ്റ് ആയും  പ്രവര്‍ത്തിക്കുന്നു.