ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന വിനോദയാത്രകള്‍

വിനോദ യാത്രകള്‍ ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

ആയുസ്സും ആരോഗ്യവും  വര്‍ദ്ധിപ്പിക്കുന്ന വിനോദയാത്രകള്‍

മനസ്സസുകൊണ്ട് യാത്ര പോകാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. എന്നാല്‍ നമ്മുടെ സമൂഹത്തിലെ  വലിയൊരു വിഭാഗം ജനങ്ങളും വിനോദ യാത്രകളെ പലപ്പോഴും ഒരു ആഡംബരമായി കാണുന്നവരാണ്. ഇന്നത്തെ കാലഘട്ടത്തില്‍  ജീവിതത്തില്‍ മാറ്റിവെക്കാന്‍ പറ്റാത്ത  കാര്യങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനോദയാത്രകളെന്നാണ് ആധുനിക ശാസ്ത്രം  പറയുന്നത്. ശാരീരികവും മാനസികവും, വൈകാരികവുമായ ആരോഗ്യത്തിനു യാത്രകള്‍ അത്യന്താപേക്ഷികമാണെന്നും പഠനങ്ങള്‍ പറയുന്നു . യാത്രകള്‍ ഓരോ വ്യക്തിക്കും നല്‍കുന്ന അഞ്ചു പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 യാത്ര രോഗപ്രധിരോധ ശേഷി വര്‍ദ്ധിക്കും : 

വ്യത്യസ്ത കാലാവസ്ഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ശരീരം അതിനനുസൃതമായി പ്രതികരിക്കും. ഓരോ സ്ഥലങ്ങളും, പരിസ്ഥിതിയും വ്യത്യസ്തമായതുകൊണ്ട് അവിടങ്ങളിലുള്ള ബാക്ട്രീയകളും വ്യത്യസ്തമായിരിക്കും. ഓരോ സന്ദര്‍ഭങ്ങളോടും ശരീരം വ്യതസ്തമായി പ്രതികരിക്കുന്നതുകൊണ്ട്  ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നു, സാധാരണമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുന്നു :

തിരക്കിട്ട ജീവിതത്തില്‍ നിന്നും ഒരു ചെറിയ ഇടവേള എടുക്കുന്നത് ഇപ്പോഴും സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും, അത് ഇഷ്ടപ്പെട്ടതും , പോകാന്‍ ആഗ്രഹിച്ചതുമായ  സ്ഥലമാണെങ്കില്‍ കൂടുതല്‍ സന്തോഷപ്രടമായിരിക്കും. ഭരിച്ച എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും അല്പം ഇടവേള നല്‍കുന്നത് ജോലിയോടുള്ള മടുപ്പ് കുറക്കാന്, കൂടുതല്‍ കര്‍മ്മ നിരതനാവാനും സഹായിക്കും. നല്ല കാഴ്ചകളും, അനുഭവങ്ങളുംകൊണ്ട് ജോലിയെ പുതുമയോടെ വീണ്ടും സമീപിക്കാന്‍ കഴിയും.

കൂടുതല്‍ സര്‍ഗ്ഗാല്മകമാവുന്നു. :

ക്രിയാല്മകമോ, സൃഷ്ടിപരമോ ആയ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് യാത്രകള്‍ അത്യന്താപേക്ഷിതമാണ്‌, ചിന്തകളെ ഉണര്‍ത്താനും, പുതിയ ആശയങ്ങളിലേക്ക് പ്രവേശിക്കാനും യാത്രകള്‍ ഗുണം ചെയ്യും. എഴുത്തുകാരും, ചിത്രകാരന്മാരും എല്ലാം പുതിയ ഇത്തരം യാത്രകളെ നിരന്തരം ഇഷ്ടപ്പെടുന്നത് ഇത് കൊണ്ടാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ ജോലിയെ മികവുറ്റതാക്കാന്‍ യാത്രകള്‍ അനിവാര്യമാണ് 

ഊഷ്മളമാകുന്ന  ബന്ധങ്ങള്‍  

തിരക്കേറിയ ജീവിതത്തിനിടയില്‍ നമ്മുടെ പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല. കുടുംബബന്ധങ്ങളെ ദൃഡമാക്കുന്ന, സ്നേഹം, കരുതല്‍, വിശ്വാസം തുടങ്ങിയവ ജീവിതത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നമുക്ക് പലപ്പോഴും പ്രകടിപ്പിക്കാന്‍ പോലുമാകില്ല. ഇതിനു ഏറ്റവും നല്ല പരിഹാരം യാത്രകള്‍ തന്നെയാണ് എന്ന് പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടെ കുടുംബ സമേതം യാത്ര ചെയ്യാന്‍ നമുക്ക് കഴിഞ്ഞാല്‍ ബന്ധങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ നമുക്കാവും. 

യാത്രയിലൂടെ നേടാം  ദീര്‍ഘായുസ്സ് 

യാത്രകള്‍ എപ്പോഴും സന്തോഷവും സമാധാനവും നല്‍കുന്നതിനാല്‍ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും, തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. തീര്‍ഥാടനമോ, സാഹസിക യാത്രയോ, പ്രകൃതി ഭംഗി ആസ്വദിക്കാനോ, അല്പം വിശ്രമിക്കാനോ ഉള്ള ഏതൊരുയാത്രയും മാനസിക ഉല്ലാസം പ്രധാനം ചെയ്യും. അതിലൂടെ രോഗ പ്രധിരോധ ശേഷിയും, ആരോഗ്യവും നിലനിര്‍ത്താം