രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണ്ണായക പങ്ക് : നരേന്ദ്ര മോദി
രാഷ്ട്രനിർമ്മാണത്തിൽ സിവിൽ ഉദ്യോഗസ്ഥർ നൽകുന്ന സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി . തിരുത്തല്‍ ശക്തിയാകാനും ആഹ്വാനം
ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങളെ ചോദ്യം ചെയ്യാനും, രാജ്യ താല്പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കാനും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പതിനാറാം സിവില്‍ സര്‍വ്വീസ് ദിനത്തില്‍ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം ഇല്ലെങ്കില്‍ രാജ്യത്തിന്‍റെ ദ്രുതഗതിയിലുള്ള മുന്നേറ്റം സാധ്യമാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ ആഗോള ഏജന്‍സികളും, സാമ്പത്തിക വിദഗ്ദരും ഇത് ഇന്ത്യയുടെ സമയമാണെന്ന് സമ്മതിക്കുന്നു. ഈ ഘട്ടത്തില്‍ ഇന്ധ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമഷം പോലും പാഴാക്കാനില്ലാതെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. കേന്ദ്രത്തിലായാലും , സംസ്ഥാനങ്ങളലായാലും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആത്മ വിശ്വാസവും, അര്‍പ്പണ മനോഭാവവും ഉയര്‍ത്തിപ്പിടിക്കണമെന്നും മോദി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങള്‍ക്ക് അനുസൃതമായി ചിലപ്പോള്‍ നിങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം പക്ഷെ നിങ്ങളുടെ ഓരോ തീരുമാനവും രാജ്യ താല്പര്യത്തിനു വേണ്ടി ആയിരിക്കണം. നിങ്ങള്‍ ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കുമ്പോള്‍ അത് എന്‍റെ രാജ്യത്തിന് എന്ത് ഗുണം ചെയ്യും എന്ന് ചോദിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, അവരുടെ നയങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവുമുണ്ട്, എന്നാല്‍ നയപരമായ ഒരു തീരുമാനം എടുക്കന്നതിനുമുമ്പ് ഉദ്യോഗസ്ഥര്‍ ചില ചോദ്യങ്ങള്‍ ചോദിക്കണം.
നികുതിദായകര്‍ നല്‍കുന്ന പണം ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ താല്പര്യത്തിനോ , പാര്‍ട്ടിയുടെ പ്രചാരണത്തിനോ, വോട്ടു ബാങ്ക് വികസിപ്പിക്കാനോ, ഉപയോഗിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ കഴിയുന്ന സാമൂഹ്യ പ്രതിബദ്ധത കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സ്ഥങ്ങളില്‍ നിയമനം കൊടുക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അത്തരം അവസരങ്ങള്‍ നിഷേധിക്കുകയാണ് അത്തരം നീക്കങ്ങളെ ചെറുക്കാനുള്ള ശക്തിയും ലക്ഷ്യബോധവും സേവകര്‍ക്ക് ഉണ്ടാകണം.