അയോദ്ധ്യയില്‍ മലയാളിയുടെ നേതൃത്വത്തില്‍ രാമായണ ശില്പ മ്യൂസിയം ഒരുങ്ങുന്നു
2.5 ഏക്കർ സ്ഥലത്ത് ഏഴുകോടി ചെലവിൽ തയ്യാറാക്കുന്ന മെഴുക് മ്യൂസിയം നിര്‍മ്മിക്കുന്നത് ശില്പി സുനില്‍ കണ്ടല്ലൂര്‍
അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതിനു പിന്നാലെ രാ മായണ കഥപറയുന്ന മെഴുക് മ്യൂസിയവും ഒരുങ്ങുന്നു. 2.5 ഏക്കർ സ്ഥലത്ത് ഏഴുകോടി ചെലവിൽ തയ്യാറാക്കുന്ന സം രംഭത്തിനു പിന്നിൽ മലയാളി യാണ്. മഹാരാഷ്ട്രയിലെ ലോ നാവാലയിലും തിരുവനന്തപുര ത്തും മെഴുകുപ്രതിമകളുടെ മ്യൂ സിയങ്ങളുള്ള കായംകുളം സ്വ ദേശി സുനിൽ കണ്ടല്ലൂരാണ് അയോധ്യയിൽ മ്യൂസിയം സ്ഥാ പിക്കുന്നത്.
രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം നിറയു ന്ന മ്യൂസിയത്തിൻ്റെ ആദ്യഘ ട്ടം ഏപ്രിലിൽ പൂർത്തിയാകും. 10,000 ചതുരശ്ര അടിയിൽ ജീ വൻതുടിക്കുന്ന 100ഓളം പ്രതി മകൾക്ക് ഇടം കണ്ടെത്തും. സീ താസ്വയംവരം, വനവാസം, ലങ്കാ ദഹനം ഉൾപ്പെടെ രാമായണ ത്തിലെ 35-ഓളം രംഗങ്ങൾ ഇതി ലുണ്ടാകും. അഞ്ചുകോടിയാണ് ഇതിനു ചെലവു പ്രതീക്ഷിക്കു ന്നത്. പ്രതിമകളുടെ പശ്ചാത്തലമൊരുക്കാൻ പുരാണസംബ ന്ധമായ നിരവധി കൃതികൾ വാ യിച്ചതായി സുനിൽ കണ്ടല്ലൂർ പറഞ്ഞു.
യുദ്ധം, വനവാസകാലം എന്നീ ഘട്ടങ്ങളിലെ ശ്രീരാമൻ്റെ വിവിധ ഭാവങ്ങൾ ആവിഷ്‌ക രിക്കും. മനുഷ്യൻ്റെ തോലിനു തുല്യം പ്രതിമകൾക്ക് നിറം പകരുന്ന പുതിയതരം സിലി ക്കോൺ, മെഴുക്, ഫൈബർഗ്ലാ സ് എന്നിവ ഉപയോഗിച്ചാണ് മ്യൂ സിയം തയ്യാറാക്കുന്നത്.
അയോധ്യ നഗരസഭ സൗജന്യമായാണ് മ്യൂസിയം നിർമാണ ത്തിനു സ്ഥലം അനുവദിച്ചത്. ആദ്യവും രണ്ടാമതും ക്ഷണിച്ച ടെൻഡറുകൾക്ക് സുനിൽ മാത്ര മാണ് അപേക്ഷിക്കാനുണ്ടായിരു ന്നത്. രാമക്ഷേത്രത്തിനു സമീപം രാമകഥയുടെ ചിത്രണത്തിനു ലഭിച്ച നിയോഗമാണെന്ന് കരു തുന്നതായി അദ്ദേഹം പറഞ്ഞു.
സുനിലിന്റെ സഹോദരങ്ങ ളായ സുഭാഷ്, സുനിൽ എന്നി വർ അയോധ്യയിൽ താമസി ച്ച് മ്യൂസിയത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. 80ഓളം മാതൃകകൾ ഇതിവ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. 25ഓളം ജീവനക്കാർ നിർമാണ ജോലികൾക്കുണ്ട്.
പ്രതിമകളുടെ ചിത്രങ്ങൾ തയ്യാറാക്കി അവസാനവട്ട മിനു ക്കുപണികൾ നിർവഹിക്കുന്നത് സുനിലിൻ്റെ നേതൃത്വത്തിലാണ്. രണ്ടാംഘട്ടമായി കൃഷ്ണകഥ പറയു ന്ന മ്യൂസിയം തയ്യാറാക്കാനാണ് പദ്ധതി. മ്യൂസിയത്തിൽ പാർ ക്ക്, റസ്റ്ററൻ്റ് എന്നിവയുണ്ടാകും. ഇവിടെ പ്രമുഖരുടെ പ്രതിമകൾ പ്രദർശിപ്പിക്കും.