ഒ ടി ടി യിലൂടെ ചുവടുവച്ച് നേഹ ഗുപ്ത ബോളിവുഡിലേക്ക്

ബോളിവുഡിലെ അരങ്ങേറ്റത്തോടൊപ്പം മലയാളത്തിലും മികച്ച ഒരു കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും നേഹ ഗുപ്ത പറയുന്നു.

ഒ ടി ടി യിലൂടെ ചുവടുവച്ച് നേഹ ഗുപ്ത ബോളിവുഡിലേക്ക്

മോർ ഹയ്ക്ലൂ എന്ന തെലുങ്ക്  സിനിമയിലെ വളരെ പ്രശസ്തമായ ഗാനമാണ് "ഡാന ഡാന", ഈ ഗാനത്തിലൂടെ ഒരുപാട് പ്രശസ്തി പിടിച്ചു പറ്റിയ കലാകാരിയാണ് നേഹ ഗുപ്ത. എന്നാൽ ഒ ടി ടി പ്ലാറ്ഫോമിലൂടെ ബോളിവുഡിൽ അരങ്ങേറ്റത്തിന്  ഒരുങ്ങുകയാണ് നടി. പ്രമുഖ ഒ ടി ടി പ്ലാറ്റഫോമിലെ പുതിയ സീരീസിലേക്കാണ് നടി  ബോളിവുഡിലേക്ക് ചുവടുവക്കുന്നത്.   ടി  വി ഷോകളിലൂടെയും മറ്റും മുഖം കാണിച്ച ഈ സുന്ദരി ഫാഷൻ മോഡലിംഗ് രംഗത്ത്‌ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ്. 

ബോളിവുഡിലെ സീരിസിലൂടെയുള്ള അരങ്ങേറ്റം ധാരാളം സാഹസങ്ങളും പഠനവും നിറഞ്ഞതാനെന്നും താരം  പറയുന്നു. തെലുങ്കിലെ "ഡാന ഡാന" എന്ന ഗാനം പ്രശസ്തമായതോടെ "ഡാന ഡാന " എന്ന വിളിപ്പേരും തനിക്ക് വന്നുവെന്നും താരം അഭിപ്രായപ്പെടുന്നു .  ബോളിവുഡിലെ അരങ്ങേറ്റത്തോടൊപ്പം മലയാളത്തിലും മികച്ച ഒരു കഥാപാത്രത്തിനായി താൻ കാത്തിരിക്കുകയാണെന്നും നേഹ ഗുപ്ത പറയുന്നു.