ബ്രാന്റിംഗിന് ഒരേ ഒരു ബ്രാന്റ് നെയിം; ആഡ്മാര്‍ക്ക് ബ്രാന്റിംഗ് സി.ഇ.ഒ അല്‍ത്താഫ് മാട്ടൂലിന് ഇന്‍സ്പയര്‍ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം
ബ്രാന്റിംഗ് മേഖലയില്‍ ചുരുങ്ങിയകാലംകൊണ്ട് വിജയങ്ങള്‍താണ്ടിയ അല്‍ത്താഫ് മാട്ടൂലിനാണ് ഇക്കൊല്ലത്തെ ഇന്‍സപയര്‍ പ്രൈഡ്ഓഫ് കേരള പുരസ്‌കാരം.
പരസ്യമില്ലാതെ ഒരു വ്യവസായത്തിനും പിടിച്ചുനില്‍ക്കാനാകില്ല. പ്രത്യേകിച്ച് സിനിമ മേഖല. പുത്തന്‍ ആശയങ്ങളും പുത്തന്‍ ടെക്‌നോളജികളും ഉപയോഗിച്ചാല്‍ മാത്രം പോര. അത് ആദ്യമെ പ്രേക്ഷകരിലേക്ക് എത്തിക്കണം. അതിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബ്രാന്റിംഗ്. ചുവരുകളില്‍ പശ തേച്ച് പോസ്റ്ററൊട്ടിച്ചിരുന്ന ആ പഴയ കാലം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് വഴിമാറിയിരിക്കുന്നു. മോളിവുഡില്‍ നിരവധി ബ്രാന്റിംഗ് കമ്പനികള്‍ ഉണ്ടെങ്കിലും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും ഏറെ പ്രീയം ആഡ്മാര്‍ക്ക് ബ്രാന്റിംഗ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയോടാണ്. സിനിമയേയും വ്യക്തികളേയും വ്യവസായങ്ങളേയും ഒരുപോലെ വിജയത്തിലെത്തിക്കാന്‍ ആഡ്മാര്‍ക്ക് ബ്രാന്റിംഗിന് സാധിച്ചിട്ടുണ്ട് എന്നതാണ് അതിനു കാരണം. ഇന്ന് മോളിവുഡിലും ടോളിവുഡിലും മാത്രമല്ല ബോളിവുഡില്‍ പോലും പകരക്കാരില്ലാത്ത ബ്രാന്റായി ആഡ്മാര്‍ക്ക് ബ്രാന്റിംഗ് മാറി. ഇതിന് ചുക്കാന്‍ പിടിക്കുന്നത് അല്‍ത്താഫ് മാട്ടൂല്‍ എന്ന കമ്പനിയുടെ സി.ഇ.ഒ ആണ്. കണ്ണൂര്‍ സ്വദേശിയായ അല്‍ത്താഫ് മാട്ടൂല്‍ കോഴിക്കോട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സിനിമയെ മാത്രമല്ല സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അഭിനേതാക്കളേയും ഇവര്‍ ബ്രാന്റ് ചെയ്യുന്നുണ്ട്. തമിഴ് സിനിമ താരം ധനുഷിന്റെ ഉടമസ്ഥതയിലുള്ള മിനി സ്റ്റുഡിയോ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ പ്രൊഡക്ഷന്‍ ഹെഡ് കൂടിയാണ് അല്‍ത്താഫ്. ബ്രാന്റിംഗ് മേഖലയില്‍ ചുരുങ്ങിയകാലംകൊണ്ട് വിജയങ്ങള്‍താണ്ടിയ അല്‍ത്താഫ് മാട്ടൂലിനാണ് ഇക്കൊല്ലത്തെ ഇന്‍സപയര്‍ പ്രൈഡ്ഓഫ് കേരള പുരസ്‌കാരം.