മേക്കപ്പിന് പുതിയ മേക്ക് ഓവര്‍; മേരി ജീനക്ക് ഇത്തവണത്തേ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം
മേക്കപ്പ് രംഗത്ത് പുതിയ പുതിയ പരീക്ഷണങ്ങളും പുതുമകളും കൊണ്ടുവന്ന മേരി ജീനക്കാണ് ഇത്തവണത്തേ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം.
പത്മപ്രിയ,ലക്ഷ്മി, ഐശ്വര്യ ലക്ഷ്മി, റിമകല്ലിങ്കല്‍...വേറിട്ട കഥാപാത്രങ്ങള്‍കൊണ്ടും സൗന്ദര്യംകൊണ്ടും മലയാളിയുടെ മനം കവര്‍ന്ന നായികമാരാണ് ഇവര്‍. എന്നാല്‍ ഇവരുടെയൊക്കെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം മേരി ജീനയെന്ന സെലിബ്രിറ്റി മേക്ക്അപ്പ് ആര്‍ട്ടിസ്റ്റാണ്. ഇവരുടെയൊക്കെ ആരും കൊതിക്കുന്ന ചുണ്ടുകളും വിടര്‍ന്ന കണ്ണുകളുമെല്ലാം ജീനയുടെ കരവിരുതില്‍ പിറക്കുന്നതാണ്. കലൂരിലുള്ള മേക്ക് അപ്പ് സ്റ്റുഡിയോ അക്ഷരാര്‍ഥത്തില്‍ മേക്ക്ഓവര്‍ സ്റ്റുഡിയോയാണ്. ഇവിലെ എത്തുന്ന ആബാലവൃത്തം സ്ത്രീകളും സുന്ദരികളായാണ് മടങ്ങുന്നത്. ജന്മനാലുള്ള ഭംഗിക്ക് മാറ്റുകൂട്ടാന്‍ ജീനയുടെ ചെറിയ ചെറിയ ടിപ്പുകളുണ്ട്. ഉദാഹരണത്തിന് സുന്ദരമായ മുഖമാണെങ്കിലും ചുണ്ടുകളും കണ്ണുകളുമൊന്നും ആകര്‍ഷകമായിരിക്കണമെന്നില്ല. ഇത്തരക്കാര്‍ക്ക് മേക്കപ്പിലൂടെ അസാധാരണ സൗന്ദര്യം നല്‍കുന്നതാണ് ജീനയുടെ രീതി. മേക്കപ്പിലൂടെ കൂടുതല്‍ സൗന്ദര്യവതികളാകുമ്പോള്‍ കോണ്‍ഫിഡന്‍സ് വര്‍ദ്ധിക്കും. അതുകാണുന്നതാണ് ജീനയുടെ സന്തോഷം. മേക്കപ്പിന് പുതിയ മേക്ക് ഓവര്‍ കൊണ്ടുവന്ന മേരി ജീനക്കാണ് ഇത്തവണത്തേ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം.