വിഷ രഹിത പച്ചക്കറിയുടെ വക്താവ്: കെ.എൽ സൈമണ് പ്രൈഡ് ഓഫ് കേരള പുരസ്കാരം

വിഷരഹിത ഭക്ഷണം എന്ന ആശയo പ്രചരിപ്പിക്കാന്‍ എടുത്ത പ്രയത്നത്തിനാണ് അവാര്‍ഡ്‌

സൈമൺ ചേട്ടൻ്റെ നാടൻ പച്ചക്കറിക്കട. എറണാകുളത്തുകാർക്ക് സുപരിചിതമായ പേരാണ്. വിഷ രഹിത പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ചു വിൽപ്പന നടത്തുന്ന സ്ഥാപനമാണ് ഇത്. ചാലക്കുടി സ്വദേശിയായ കെ.എൽ സൈമൺ ആണ് ഈ സംരംഭം തുടങ്ങിയത്. നാടൻ പപ്പായയുടെ കച്ചവടം ആയിരുന്നു ആദ്യം പിന്നീട് പച്ചക്കറി വ്യാപാരത്തിലേക്ക് വഴിമാറുകയായിരുന്നു. ചാലക്കുടി, അയ്യംപുഴ, മലയാറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരിൽ നിന്നും സൊസൈറ്റികളിൽ നിന്നുമാണ് പച്ചക്കറികൾ ശേഖരിക്കുന്നത്. വാങ്ങാൻ വരുന്നവർക്കും കർഷകർക്കും ഒരു പോലെ ഉപകാരപ്രദമാണ് സൈമൺ ചേട്ടൻ്റെ നാടൻ പച്ചക്കറിക്കട. മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന സൈമണ്‍ ചേട്ടന്‍ വിഷമുക്തമായ ഭക്ഷണം മനുഷ്യ സ്നേഹത്തിന്‍റെ മറ്റൊരു രൂപമാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണ്. വിഷ രഹിത പച്ചക്കറിയുടെ വക്താവായി മാറിയ കെ.എൽ സൈമണിനാണ് ഇത്തവണത്തെ പ്രൈഡ് ഓഫ് കേരള പുരസ്കാരം..