സ്വപ്നങ്ങള്‍ക്ക് നെരിപ്പോടില്‍ ഊതിക്കാച്ചിയ പൊന്നിന്‍റെ നിറം : മിന്‍ഷാദിന് പ്രൈഡ് ഓഫ് കേരള പുരസ്കാരം

ഇസാ ഗോള്‍ഡ്‌ ചെയര്‍മാന്‍ ശ്രീ മിന്‍ഷാദ് ഹോള്‍സെയില്‍ റീട്ടെയില്‍ സ്വര്‍ണ്ണ വ്യാപാരിയാണ്

ബിസിനെസ്സ് രംഗത്തേക്ക് കടന്നുവരുന്നവര്‍ പലരും പല സാഹചര്യങ്ങള്‍ കൊണ്ടാണ്. ചിലര്‍ ആകസ്മികമായും കടന്നുവരും. പിന്നോട്ട് വലിക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ആദ്യം കിട്ടിയ തൊഴിലില്‍ തന്നെ ഒരു ബിസിനെസ്സ് സാധ്യത കാണുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്ത് തന്‍റെ സ്ഥാനം നേടിയെടുക്കുകയും ചെയ്ത ചെറുപ്പക്കാരനാണ് മിന്‍ഷാദ് . പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള  കൂറ്റനാട് സ്വദേശിയായ മിന്‍ഷാദിന്‍റെ ബിസിനെസ്സ് വിജയഗാഥ ഒരു പക്ഷെ കേരളത്തിലെ യുവജനങ്ങള്‍ക്ക്‌ ഒരു മാതൃകയാണ്.  തന്‍റെ കഠിന പ്രയത്നo കൊണ്ടും ആത്മവിശ്വാസം കൊണ്ടും ജീവിതത്തില്‍ വിജയം കൈവരിച്ചിട്ടുള്ള ചെരുപ്പകരനാണ് മിന്‍ഷാദ്.

അകാലത്തില്‍ പിതാവ്  നഷ്ടപ്പെട്ട  ശേഷo മൂത്ത  സഹോദരങ്ങളുടെ തണലിലാണ്  മിന്‍ഷാദ്  പഠിച്ചതും വളര്‍ന്നതുമെല്ലാം. പഠനത്തില്‍ അധികം മികവു പുലര്‍ത്താതിരുന്ന  മിന്‍ഷാദിനെ  പ്ലസ്ടൂ  പഠനത്തിനുശേഷം ഒരു  ജ്വല്ലറിയില്‍ സെയില്‍സ്മാന്‍ ജോലിക്ക് അയക്കുകയായിരുന്നു സഹോദരങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യം. പക്ഷെ മിന്‍ഷാദി ഉള്ളിലെ സംരംഭകന്‍ ആ ജോലിക്കൊപ്പം അതിവേഗം വളരുകയായിരുന്നു.  ഒരു വര്‍ഷത്തിനു ശേഷം സ്വന്തമായി ഒരു ബിസിനസ്സ്    എന്ന ആഗ്രഹാത്തോടുകൂടി  മിന്‍ഷാദ്  ആ ജോലി വിട്ടിറങ്ങി.   ചെറുപ്രായത്തില്‍ തന്നെ ഒരു വലിയ സംരംഭo തുടങ്ങാനുള്ള ആശയത്തോട്   ബന്ധുക്കളും, സുഹൃത്തുക്കളും യോജിച്ചില്ല.  എന്നാലും  മിന്‍ഷാദ് തന്‍റെ ആഗ്രഹംങ്ങളും തീരുമാനങ്ങളുമായി മുന്നോട്ട് പോയി. ഒരുപാട് പ്രതിസന്ധികളും, പിന്‍വിളികളും ഉണ്ടായിട്ടും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട്   ഇന്ന്   ഇരുപതിയറാം വയസ്സില്‍ ESA GOLD & DIAMONDS എന്ന പേരില്‍ തൃശ്ശൂരില്‍ ഒരു ഹോള്‍സെയില്‍  സ്ഥാപനവും  കൂറ്റനാട് ഒരു റീടൈല്‍ സ്ഥാപനവും തുടങ്ങി നല്ല രീതിയില്‍  പ്രവര്‍ത്തിച്ച് വരികയാണ് മിന്‍ഷാദ്.