അച്ഛനാകാൻ ഏറ്റവും നല്ല പ്രായം?
അച്ഛനാകാൻ ആഗ്രഹിക്കുന്ന പുരുഷന്മാർ ഇത് ശ്രദ്ധിക്കണം
പ്രായം കൂടുന്നത് ഗർഭധാരണത്തിന് പൊതുവെ പ്രശ്നമാണ് എന്ന് സ്ത്രീകളുടെ കാര്യത്തിൽ നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ടാകും. എന്നാൽ, പ്രായം കൂടുന്നത് പുരുഷന്മാർക്കും ഒരു പ്രധാന പ്രശ്നം തന്നെയാണ്. . ഇന്ത്യയിൽ അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടുതലാണ് . അവസാന സെൻസസ് സൂചിപ്പിക്കുന്നത് അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാരുടെ എണ്ണം 2007-ൽ 51% ആയിരുന്നത് കഴിഞ്ഞ വർഷത്തിൽ അതു 61% ആയി ഉയർന്നു എന്നാണ്. വിവാഹങ്ങൾ കുറയുന്നതിൻ്റെ ഒരു പ്രധാന കാരണം സ്ത്രീകളുടെ ദൗർലഭ്യമാണ്. 1000 ആൺകുട്ടികൾക്ക് 925 പെൺകുട്ടികൾ മാത്രം ജനിക്കുന്ന ഇന്ത്യയിലെ താഴ്ന്ന ലിംഗാനുപാതം അനുയോജ്യമായ വധുക്കളെ കണ്ടെത്തുന്നതിനുള്ള വെല്ലുവിളിക്ക് കാരണമായി. ലിംഗഭേദത്തെ അടിസ്ഥാനമാക്കിയുള്ള ഗർഭധാരണസമ്പ്രദായം ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതാകട്ടെ, പെൺകുട്ടികളെ സാമ്പത്തിക ഭാരമായി കാണുന്ന സാമൂഹിക ചിന്തയും അവരുടെ വളർത്തലും വിവാഹവുമായി ബന്ധപ്പെട്ട ചെലവുകളെ പറ്റിയുള്ള മുൻ ചിന്താഗതികളും ഈ പ്രശ്നത്തിന് കാരണമാകുന്നു..
സർക്കാർ ജോലിയുള്ള വരന്മാർക്കുള്ള മുൻഗണന ഇന്ത്യയിലെ വിവാഹ നിരക്കുകളെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വരൻമാർക്ക് അവർ നൽകുന്ന സാമ്പത്തിക ഭദ്രതയും സ്ഥിരതയും കാരണം കുടുംബങ്ങൾ പലപ്പോഴും സർക്കാർ ജോലിയുള്ള പുരുഷന് മുൻഗണന നൽകുന്നു.സർക്കാർ ജോലിയില്ലാത്ത വ്യക്തികൾക്ക് ഇതൊരു വെല്ലുവിളിയായി മാറുകയാണ്.പല യുവാക്കളും വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു പ്രധാന കാരണമായി സാമ്പത്തിക അടിത്തറ ഇല്ലാത്തത് ചൂണ്ടിക്കാട്ടുന്നുണ്ട്. ഏകദേശം 40%, സാമ്പത്തിക അസ്ഥിരത കാരണം വിവാഹം കഴിക്കാനുള്ള വിമുഖത പുരുഷന്മാർ പ്രകടിപ്പിക്കുന്നുണ്ട്.. അവരുടെ വീക്ഷണത്തിൽ, സാമ്പത്തികമായി തയ്യാറല്ലെന്ന് തോന്നുമ്പോൾ വിവാഹം കഴിക്കുന്നത്. പ്രായോഗികമല്ലെന്ന് തോന്നുന്നു.
വിവാഹങ്ങളിലെ ഇടിവ് സ്ത്രീകളിൽ ഒരു ഇടകലർന്ന സ്വാധീനം സൃഷ്ടിക്കുന്നു. ചിലർ ജീവിതത്തിൽ സ്വതന്ത്രമായി ജീവിക്കാൻ തിരഞ്ഞെടുത്തപ്പോൾ , മറ്റു ചിലർ ഗവൺമെൻ്റ് ജോലിയുള്ള വരന്മാരെ വിവാഹം കഴിക്കുന്നതിൽ ഊന്നൽ നൽകുന്നു. വ്യക്തിസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്ത്രീകൾ അവിവാഹിതരായി ഇരിക്കുവാൻ താത്പര്യപ്പെടുന്നു. ഇത്തരം കടക്കങ്ങൾ പുരുഷന്മാരിൽ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.40 വയസ്സിനു മുകളിൽ അച്ഛനാകുന്നവരുടെ ബീജങ്ങളുടെ എണ്ണത്തിലും ചലനശേഷിയിലും കുറവ് വരുത്തുകയാണ്.പുരുഷന്മാരിൽ പ്രായമേറുമ്പോൾ ജീനുകളിൽ മ്യൂട്ടേഷനും ജനിതക വൈകല്യങ്ങൾക്കുമുള്ള സാധ്യതകളും ഏറെയാണ്.ഇതുമൂലം സ്കീസോഫ്രീനിയ, ഓട്ടിസം പോലുള്ള അവസ്ഥകൾ ജനിക്കുന്ന കുട്ടികളിൽ ഉണ്ടാകാം. ഇതിനുപുറമേ, ഡി നോവോ മ്യൂട്ടേഷനുകളുടെ സാധ്യതയാണ് മറ്റൊരു പ്രശ്നം. പ്രായമായ പുരുഷന്മാരുടെ ബീജത്തിൽ ഉണ്ടാകുന്ന പുതിയ മ്യൂട്ടേഷനുകളാണിവ. ഇത് പുരുഷന്മാരുടെ പ്രത്യുത്പാദന കോശങ്ങളിൽ കാണപ്പെടുകയും ഇല്ല. ഡി നോവോ മ്യൂട്ടേഷനുകളുടെ വ്യാപനം പിതാവിൻ്റെ പ്രായത്തിനനുസരിച്ച് ഉയരുകയും സന്താനങ്ങൾക്ക് പാരമ്പര്യമായി ഇത് ലഭിക്കുകയും ചെയ്യും. ഇതിലൂടെ നൂനൻ സിൻഡ്രോം, അപെർട്ട് സിൻഡ്രോം തുടങ്ങിയ വൈകല്യങ്ങളും വരാം.
അതോടൊപ്പം ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് വളരെ സങ്കീർണ്ണമായ മാനസികരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അച്ഛന് പ്രായം കൂടുന്നത് കുഞ്ഞിന് ബൈപോളാർ ഡിസോർഡർ, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) തുടങ്ങിയ രോഗാവസ്ഥകൾക്കും കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു.അതേസമയം വൈകി അമ്മയാകുന്നത് മൂലം ഉണ്ടാകുന്ന ദോഷങ്ങൾ നേരത്തെ തന്നെ പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രത്യുൽപാദനത്തിൻ്റെയും ജനിതകശാസ്ത്രത്തിൻ്റെയും ഫലങ്ങളിൽ പിതാവിൻ്റെ പ്രായവും ഒരു പരിധി വരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.പ്രായമേറിയ അച്ഛന്മാരിൽ നിന്നും ഉണ്ടാകുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സമാനമായ പ്രശ്നങ്ങൾ ഉണ്ടാവണമെന്നില്ല. കുട്ടിയുടെ പൊതുവായ ആരോഗ്യം, ജീവിതശൈലി, പരിസ്ഥിതിയുമായുള്ള സമ്പർക്കം തുടങ്ങി നിരവധി ഘടകങ്ങൾ അവരുടെ ക്ഷേമത്തിന് സഹായിക്കുന്നുണ്ട്. എങ്കിലും ബീജത്തിന്റെ ഗുണനിലവാരവും ജനിതകമാറ്റങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും കുട്ടികളുടെ ജീവിതത്തിൽ വെല്ലുവിളിയായി മാറാം. അവർ പിന്നീട് മാതാപിതാക്കൾ ആകുമ്പോൾ ഈ പ്രശ്നങ്ങൾ അവരുടെ കുഞ്ഞിന്റെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ബാധിക്കാം. അതിനാൽ ഭാവിയിൽ കുട്ടികൾക്കുണ്ടാകാൻ ഇടയുള്ള ഇത്തരം പ്രത്യാഘാതങ്ങൾ തടയാൻ, പ്രായമായി അച്ഛനാകാൻ ശ്രമിക്കുന്ന ആളുകളെ ഈ അപകട സാധ്യതകളെക്കുറിച്ച് ബോധവൽക്കരിക്കുകയും കൗൺസിലിംഗ് നൽകേണ്ടതും പ്രധാനമാണ്.