അറബി രുചിക്കൂട്ട് അറബിക്ക് തന്നെ വിറ്റ് അറേബ്യന്‍ പാലസ്; ഇന്‍സ്പയര്‍ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം അറേബ്യന്‍ പാലസ് എം.ഡി മനോജ് മണിക്ക്
ചുരുങ്ങിയ നാളുകള്‍കൊണ്ട് അറബിക് ഫുഡിന്റെ സാമ്രാജ്യം സൃഷ്ടിച്ച അറേബ്യന്‍ പാലസ് എം.ഡി മനോജ് മണി
മരുഭൂമിയിലേക്ക് മണലുകയറ്റി അയക്കുന്നവരെപോലെയാണ് മനോജ് മണിയുടെ പ്രവര്‍ത്തനം. കാരണം മറ്റൊന്നുമല്ല. അറബിനാട്ടില്‍ നിന്നും കേരളത്തിലെത്തി മലയാളികളുടെ മനംകവര്‍ന്ന അറബിക് ഫുഡില്‍ പുത്തന്‍ രുചിക്കൂട്ട് കണ്ടെത്തി തിരിച്ച് ഗള്‍ഫിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് മണിയും കൂട്ടരും. ചുരുങ്ങിയ നാളുകള്‍കൊണ്ട് കുഴിമന്തിയുടെ അവസാന വാക്കായി മാറിയ അറേബ്യന്‍ പാലസിന്റെ രണ്ടു ശാഖകളാണ് ദുബായിലും ഖത്തറിലും തുടങ്ങുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ശൃംഖലകള്‍ വ്യാപിപ്പിക്കുകയാണ് ഇവര്‍.
മലയാളിയുടെ പരമ്പാരഗത ഭക്ഷണപ്രേമത്തിന് മാറ്റം വന്നത് അറബിക് ഫുഡിന്റെ വരവോടെയാണ്. അല്‍ഫാമും ഷവര്‍മയുമൊക്കെയുണ്ടെങ്കിലും മലയാളിക്ക് പ്രിയം കുഴിമന്തിയോടാണ്. കുഴിമന്തി കഴിക്കാണമെങ്കിലോ അറേബ്യന്‍ പാലസില്‍ പോകണമെന്ന സ്ഥിതിയും. വേറിട്ട രുചികൂട്ടാണ് അറേബ്യന്‍ പാലസിലെ മന്തിയുടേത്. ഏഴുവര്‍ഷംകൊണ്ട് രുചിപ്പെരുമ സമ്മാനിച്ചത് എട്ട് ബ്രാഞ്ചുകളാണ്. മനോജ് മണിയും സുഹൃത്ത് ഷറഫും ചേര്‍ന്നാണ് അറേബ്യന്‍ പാലസിന് തുടക്കമിട്ടത്. വേറിട്ട രുചിക്കൂട്ട് സമ്മാനിച്ച ഷെഫ് തന്നെയാണ് അറേബ്യന്‍ പാലസിന്റെ വിജയം. എറണാകുളം ജില്ലയില്‍ മാത്രം ദിനേനെ മൂവ്വായിരത്തോളം ആളുകളാണ് അറേബ്യന്‍ പാലസിലെത്തുന്നത്. ചുരുങ്ങിയ നാളുകള്‍കൊണ്ട് അറബിക് ഫുഡിന്റെ സാമ്രാജ്യം സൃഷ്ടിച്ച അറേബ്യന്‍ പാലസ് എം.ഡി മനോജ് മണിക്കാണ് ഇത്തവണത്തേ ഇന്‍സ്പയര്‍ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം.