അഭിനയത്തിൽ ലോകം കീഴടക്കാൻ പ്രാർത്ഥന പി നായർ; പ്രൈഡ് ഓഫ് കേരള പുരസ്കാരം നേടി കൊച്ചു മിടുക്കി

ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിൻ്റെ കൊടുമുടിയിലെത്തിയ പ്രാർത്ഥന പി നായർ

പ്രാർത്ഥനക്ക്മൂന്നര വയസിൽ ഡാൻസിനോട് തോന്നിയ ഇഷ്ടം പിന്നീട് അഭിനയത്തിലേക്കും മോഡലിംഗിലേക്കും വഴിമാറുകയായിരുന്നു. അഞ്ചോളം സിനിമകളിൽ ബാലതാരമായും സംസ്ഥാന തല ഫാഷൻ ഷോകളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. കണ്ണൂർ സ്വദേശിനിയായ പ്രാർത്ഥന എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മൂന്നര വയസിൽ തന്നെ നൃത്തത്തോടുള്ള അഭിനിവേശം മനസിലാക്കിയ മാതാപിതാക്കൾ പ്രാർത്ഥനയെ കലാഞ്ജലി നൃത്ത വിദ്യാലയത്തിൽ ചേർത്തു. പിന്നീട് കലോത്സവ വേദികളിൽ തിളങ്ങി. നിരവധി മൽസരങ്ങളിൽ വിജയിയായി. മികച്ച അഭിനേത്രിയും മോഡലും ആകണമെന്നാണ് പ്രാർഥനയുടെ ജീവിത ലക്ഷ്യം. അഭിനയം കൂടാതെ ഒരു മോഡലും അവതാരികയും നര്‍ത്തകിയും കൂടിയാണ് പ്രാര്‍ത്ഥന.ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തിൻ്റെ കൊടുമുടിയിലെത്തിയ പ്രാർത്ഥന പി നായർക്കാണ് ഇത്തവണത്തെ പ്രൈഡ് ഓഫ് കേരള പുരസ്കാരം.