കനല്‍ വഴികളിലൂടെ വിജയത്തിലേക്ക് നടന്ന ഡോക്ടര്‍ വിജയകുമാറിന് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്
പ്രതിസന്ധികളിലൂടെ നടന്നു തമിഴ്നാട്ടില്‍ സ്വന്തം പ്രസ്ഥാനം വിജയിപ്പിച്ചെടുക്കുകയും വരുമാനത്തിലെ നല്ലൊരു പങ്കു സാമൂഹ്യ സേവനത്തിനു മാറ്റിവെക്കുകയും ചെയ്യുന്ന ബിസിനെസ്സുകാരനാണ് ബി വിജയകുമാര്‍
അച്ഛന്‍റെ മരണത്തില്‍ പകച്ചു നിന്ന കുടുംബത്തെ സഹായിക്കാന്‍ ജോലി തേടി ഇറങ്ങിയ ചെറുപ്പക്കാരന്‍ ജീവിതത്തില്‍ കരകയറാനായി ചെയ്യാത്ത ജോലികളില്ല, മുട്ടാത്ത വാതിലുകളില്ല. കഠിനാധ്വാനിയായിരുന്ന ചെറുപ്പക്കാരന് മുന്‍പില്‍ ആയിരം പ്രതിസന്ധികള്‍ ഉണ്ടായിട്ടും തളരാതെ, പ്രതീക്ഷകള്‍ കൈവിടാതെ മുന്നോട്ട് യാത്ര ചെയ്തതിലുള്ള ഫലമാണ് ഇന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ തമ്പുരാന്‍ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനും, സിനിമ നിര്‍മ്മാതാവും ഒപ്പം നിരവധി സാമൂഹ്യ സന്നദ്ധ സംഘടനകളുടെ തലവനുമായി പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍ ബി വിജയകുമാറിന് അവസരം നല്‍കിയത്.
ദിവസവും ആയിരത്തോളം ക്യാൻസർ ദിവസവും ഭക്ഷണം കൊടുക്കുന്ന ഒരാളെ പറ്റി ഇക്കാലത്ത് ചിന്തിക്കാൻ പറ്റുമോ? അതാണ് ഡോ ബി വിജയകുമാര്‍. പ്രളയകാലത്ത് ചെന്നൈയിലെ ഓരോ മുക്കിലും മൂലയിലും സഹായഹസ്തവുമായി അദ്ദേഹം എത്തിയിരുന്നു. ചിട്ടി കമ്പനി, ഗാർമെൻ്റ്സ്, സിനിമ നിർമാണം അങ്ങനെ വ്യവസായത്തിൽ കൈവെക്കാത്ത ഇടങ്ങൾ കുറവാണ്. കാരുണ്യവും സഹായഹസ്തങ്ങളും ഉണ്ടെങ്കിലും ബിസിനസിൽ കൃത്യനിഷ്ടതയും കണിശതയുമാണ് ഇദ്ദേഹത്തിൻ്റെ മുഖമുദ്ര. ജോലിക്കാരെ കൂടപ്പിറപ്പുകളെപ്പോലെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതും ഇദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്. കാരുണ്യത്തിൻ്റെ ഉറവിടമായ വ്യവസായി ഡോ ബി ഗോപകുമാറിനാണ് ഇത്തവണത്തേ പ്രൈഡ് ഓഫ് കേരള പുരസ്കാരം