ലക്ഷദ്വീപിന്‍റെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി :1150 കോടിയുടെ വികസന പദ്ധതികള്‍ക്കും തുടക്കമിട്ടു

ലക്ഷദ്വീപിൽ സ്‌നോർക്കെല്ലിംഗ് പരീക്ഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചു,

ലക്ഷദ്വീപിന്‍റെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി :1150 കോടിയുടെ വികസന പദ്ധതികള്‍ക്കും തുടക്കമിട്ടു

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ലക്ഷദ്വീപില്‍ സ്നോര്‍ക്കെല്ലിംഗ് പരീക്ഷിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചു. അതിരാവിലെ ലക്ഷദ്വീപിന്‍റെ കടല്‍ക്കരയിലൂടെയുള്ള നടത്തം എത്ര സുന്ദരമാണെന്നും അദ്ദേഹം കുറിച്ചു. ലക്ഷദ്വീപ് സന്ദര്‍ശനവേളയില്‍ അദ്ദേഹം 1150 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. മടങ്ങിയെത്തിയ ശേഷം ദ്വീപു സമൂഹത്തിന്‍റെ വിവിധ ചിത്രങ്ങള്‍ പങ്കുവച്ച ശേഷം ദ്വീപിന്‍റെ ശാന്തത രാജ്യത്തിന് വേണ്ടി കൂടുതല്‍  കഠിനാധ്വാനം ചെയ്യാന്‍ തനിക്ക്  പ്രേരണയും കരുത്തും നല്‍കിയെന്ന് അദ്ദേഹം കുറിച്ചു. 

അഗത്തി, ബംഗാരം , കവരത്തി എന്നിവിടങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി അവരുടെ അളവറ്റ സ്നേഹത്തിനും, ആതിഥ്യ മര്യാദക്കും നന്ദി രേഖപ്പെടുത്തി. ലക്ഷദ്വീപിലേക്കുള്ള യാത്ര പുതിയ അറിവുകളുടെയും, വളര്‍ച്ചയുടെയും അനുഭവങ്ങള്‍ കൂടി ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ദ്വീപുകളുടെ കൂട്ടം മാത്രമല്ല, കാലാതീതമായ പാരമ്പര്യവും,പൈതൃകവും അവിടുത്തെ ജനങ്ങളുടെ ആത്മാവിന്‍റെ നേര്‍ സാക്ഷ്യവുമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ലക്ഷദീപ് ലോക ടൂറിസം രംഗത്ത്‌ വീണ്ടും സജീവമാകുകയാണ്. ഒപ്പം അവിടുത്തെ ജനഗള്‍ക്ക് പുതിയ വികസന സ്വപ്നങ്ങളും നനല്‍കുന്നുണ്ട്