കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് റിക്കാര്‍ഡ് വിലവര്‍ധന. ഗ്രാമിനു 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അന്താരാഷ്ട്ര സ്വര്‍ണവില 1956 ഡോളറിലെത്തി.
ബുധനാഴ്ച രണ്ടുതവണയായി 400 രൂപ ഉയര്‍ന്നിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചത് സ്വര്‍ണവില ഉയരാന്‍ ഇടയാക്കി.