പാവങ്ങളുടെ ഇടയന്‍ റവ. ഡീക്കണ്‍ ഡോ. ടോണി മേതലക്ക് പ്രൈഡ് ഓഫ് കേരള പുരസ്കാരം
നീണ്ട 25 വര്‍ഷ കാലത്തെ ജീവകാരുണ്യപ്രവര്‍ത്തനത്തിനുള്ള ആദരം
റവ. ഡീക്കണ്‍ ഡോ. ടോണി മേതല ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 25 വര്‍ഷം തികയുന്നു. പൗരോഹിത്യ ജീവിതത്തില്‍ കഴിഞ്ഞകാലങ്ങളിൽ അനേകര്‍ക്ക് സഹായം എത്തിക്കാനും സങ്കടപെടുന്നവരെ ആശ്വസിപ്പിക്കാനും കഴിയും എന്ന് തെളിയിച്ചിരിക്കയാണ് അദ്ദേഹം. കരയുന്നവരുടെ കണ്ണീര്‍ ഒപ്പാനും പട്ടിണി പാവങ്ങളുടെ വിശപ്പ് മാറ്റാനും രോഗികള്‍ക്ക് ചികിത്സ നല്‍കാനും കയറി കിടക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഭവനം നിര്‍മിക്കാനും ധരിക്കാന്‍ വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രവും പഠിക്കാന്‍ നിവര്‍ത്തിയില്ലാത്തവര്‍ക്ക് പഠന ഉപകരണങ്ങളും തുടങ്ങിയ സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. നാം ശ്രമിച്ചാല്‍ ഏത് കാര്യവും സാധിക്കുമെന്ന് "പാവങ്ങളുടെ ഇടയന്‍ "എന്ന് അറിയപ്പെടുന്ന ഡീക്കണ്‍ ഡോ. ടോണി മേതല സ്വന്തം അനുഭവത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുന്നു.
50 ല്‍ പരം പുസ്തകങ്ങളും 1600 ല്‍ അധികം ലേഖനങ്ങളും കഥകള്‍ കവിതകള്‍ ചരിത്ര ലേഖനങ്ങള്‍ ഭക്തിഗാന ആല്‍ബങ്ങള്‍ എന്നിവയെല്ലാം പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ രണ്ട് ഡോക്ടറേറ്റും ദേശീയ അവാര്‍ഡുകള്‍ സഹിതം 85 ല്‍ അധികം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തകൻ എന്ന പാനലിൽ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ സര്‍വീസിന് ഹോണററി ഡോക്ടറേറ്റ് ബഹുമതിയും, യു. എസ്.എ
ഡെയ്‌സ്പ്രിങ് ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബ്ലിക്കല്‍ കൗണ്‍സിലിങ്ങിന്ന് ഹോണറബിള്‍ ഡോക്ടറേറ്റ് ബഹുമതിയും, കൂടാതെ തൃശൂര്‍ സൗത്ത് ഇന്ത്യ ബൈബിള്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും മാസ്റ്റര്‍ ഓഫ് ബിബ്ലിക്കല്‍ സ്റ്റഡീസ് എം. ബി. എസ് ബിരുദവും, ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ലിറ്റര്‍ജികള്‍ ആന്‍ഡ് ബിബ്ലിക്കല്‍ കോഴ്‌സും പാസായിട്ടുണ്ട്. ഭാരത് കലാ രത്‌ന അവാര്‍ഡ്, ഡോ. എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ കേരളീയം പുരസ്‌കാരവും, ഡോ അംബേദ്കര്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ സോഷ്യല്‍ ഹോണറബിള്‍ അവാര്‍ഡ്, നാഷണല്‍ പ്രൈഡ് അവാര്‍ഡ് ഇന്ത്യ സ്റ്റാര്‍ ഇന്‍ഡിപെന്‍ഡന്റ് അവാര്‍ഡ്, മലനാട് ചാനല്‍ നാഷണല്‍ അവാര്‍ഡ്, യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡില്‍ നിന്ന് യോഗ വോളന്റിയര്‍ അവാര്‍ഡ്, ട്രാവന്‍കൂര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഫോട്ടോഗ്രാഫി സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷനില്‍ നിന്നും സൈക്കോ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ലണ്ടന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, തെലങ്കാന ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വായനാപുർണിമ പുരസ്കാരം കൂടാതെ ഒട്ടനവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തി.