സിനിമാ മോഹിയായ ഉണ്ണികൃഷ്ണൻ മമ്മൂക്കയെ പൊക്കി ; ട്രോളിൽ താരമായി

മമ്മൂക്കയുടെ കൂടെ ഒരു സ്ക്രീന്‍സ്പേസ് കിട്ടിയ സന്തോഷത്തിൽ ഉണ്ണികൃഷ്ണൻ

സിനിമാ മോഹിയായ ഉണ്ണികൃഷ്ണൻ മമ്മൂക്കയെ പൊക്കി ; ട്രോളിൽ താരമായി

ചെറുപ്പം മുതൽ സ്വപ്നം കണ്ടത് സിനിമ മാത്രം. അഭിനയ മോഹവുമായി നടക്കാത്ത വഴികളില്ല. മുട്ടാത്ത വാതിലുകളില്ല.  ഇപ്പോഴിതാ നിനച്ചിരിക്കാതെ ടർബോ സിനിമയിൽ മ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ് ഉണ്ണികൃഷ്ണന് 

ബിരുദാനന്തര ബിരുദം നേടിയ ശേഷം  ഗുജറാത്തിലെ ഷിപ്പിംഗ് കമ്പനിയില്‍  10  ജോലി ചെയ്തു. ജീവിതം പച്ചപിടിച്ചു പക്ഷെ സിനിമ മോഹം മാത്രം പൂവണിഞ്ഞില്ല. ജോലി മതിയാക്കി ഗുജറാത്തിലെ ഗാന്ധി നഗറിനോട് വിട പറഞ്ഞു നാട്ടിലേക്ക് വരുമ്പോൾ  സിനിമയില്‍ അഭിനയിക്കണം,പ്രൊഡ്യൂസ് ചെയണം എന്നൊക്കെയുള്ള  പഴയ സ്വപ്നമായിരുന്നു മനസ്സ് നിറയെ. സ്കൂള്‍ പഠനകാലത്ത് മിമിക്രി, കലാപരമായ വേദികളില്‍ എല്ലാ സജീവ സാന്നിധ്യമായിരുന്നു. അതായിരുന്നു മറ്റൊരു ആത്‌മവിശ്വാസം . അറിയാവുന്ന ഡയറക്ടേഴ്സിനേയും,  സിനിമപ്രവര്‍ത്തകരേയുമെല്ലാം  നേരില്‍ കണ്ടു,അവസരങ്ങള്‍ ചോദിച്ചു. പക്ഷേ എല്ലാവർക്കും എന്നപോലെ ഉണ്ണിക്കും  അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല.

തോറ്റുകൊടുക്കാൻ മനസ്സ് അനുവദിച്ചില്ല, പുതിയ സാധ്യതകളെ കുറിച്ച് ആലോചിച്ചു. അവസാനം  സ്വന്തമായി ഒരു സിനിമ നിര്‍മിക്കുക ,ആ സിനിമയില്‍ അഭിനയിക്കുക എന്ന  ഒരു ആശയത്തിലാണ് അവസാനം എത്തിച്ചേർന്നത്. അങ്ങനെ നിര്‍മിക്കപ്പെട്ട ചിത്രമാണ് "48 HOURS".പിന്നീട് ഈ പടത്തിന്റെ പേര് മാറ്റി,"ബോംബേ പോസിറ്റീവ് " എന്നാക്കി.ആ ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഈ സിനിമയില്‍ ഞാന്‍ നഒരു IPS പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിച്ചിട്ടുള്ളത്.രഘുറാം എന്നാണ് വേഷത്തിന്റെ പേര്.

ഈ സിനിമ ഇറങ്ങുന്നത്കൂടി പ്രേക്ഷക മനസ്സിൽ ഇടം പിടിക്കും ഉണ്ണിക്ക്  ആത്മവിശ്വാസമുണ്ട് . സിനിമ നിർമ്മാതാവ് ആയിരിക്കുമ്പോഴും ഉണ്ണി അവസരങ്ങൾ ചോദിച്ചു നടക്കും. കാരണം സിനിമയിൽ അഭിനയിക്കാനാണ് ഉണ്ണി ജീവിക്കുന്നത്. നിരന്തര ശ്രമം കൊണ്ട് കുറച്ചു  ചെറിയ അവസരങ്ങള്‍ ലഭിച്ചു. ആദ്യമായി ചെയ്ത ചിത്രം ആര്‍ എസ് വിമലിന്റെ പ്രൊഡക്ഷനില്‍ "സോള്‍മേറ്റ്" ആണ്. 

അതില്‍ ചെറിയൊരു വേഷമാണ് കൈകാര്യം ചെയ്തത് എങ്കിലും പിന്നീട് "എറിട" എന്ന ചിത്രത്തിലും തമിഴിൽ “ഗു” എന്ന സിനിമയിലും തരക്കേടില്ലാത്ത വേഷങ്ങളൾ ചെയ്യാൻ കഴിഞ്ഞു. . ബോംബേ പോസിറ്റീവ് എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് .കനക രാജ്യം എന്ന മലയാളം ചിത്രത്തിലും ഒരു പോലീസ് വേഷം ചെയ്തു. 

മമ്മൂട്ടി,മോഹന്‍ലാല്‍ എന്ന തുടങ്ങിയ പ്രതിഭകളോടൊപ്പം ഒരു സിനിമ ചെയുക എന്ന മോഹം ഉണ്ടായിരുന്നു.അങ്ങനെ ഇരിക്കെ ആണ്,മമ്മൂക്കയുടെ സഹപ്രവര്‍ത്തകനായ ലാലിഷ് വിളിക്കുകയും ഒരു പടത്തിലേ ചെറിയ വേഷത്തിലേക്ക് ക്ഷണിക്കുകയും ചെയുന്നത്.

ടര്‍ബോ എന്ന ചിത്രമാണെന്നും മമ്മൂക്കയെ എടുത്ത് പോക്കുന്ന ഒരു വേഷമാണ്. മമ്മൂക്കയുടെ കൂടെ ഒരു സ്ക്രീന്‍സ്പേസ് കിട്ടുക എന്നത് തന്നെ വലിയ കാര്യമായി അതുകൊണ്ടു തന്നെ എത്ര ചെറിയ വേഷം ആയാലും അത് വലിയ നേട്ടമാണ്.     

"ടര്‍ബോ" എന്ന ചിത്രത്തില്‍ മമ്മൂക്കയെ എടുത്ത് പൊക്കുന്ന രംഗത്തിന്റെ ചിത്രീകരണ വേളയില്‍ ഡയറക്ടര്‍ വൈശാഖ് നിര്ദേശങ്ങള്‍ നല്കുകയും രംഗം ഡെമോണ്‍സ്ട്രേറ്റ് ചെയ്തു കാണിക്കുകയും ചെയ്തിരുന്നു,ഇതിനായി വൈശാഖ് മമ്മൂക്കയെ എടുക്കുകയും ആ ടേക് ഒക് ആകുകയും ചെയ്തിരുന്നു.മമ്മൂക്കയെ എടുക്കുമ്പോള്‍ സൂക്ഷികണം എന്നും താഴെ വീഴ്ത്തരുത് എന്നും നിര്‍ദേശിച്ചിരുന്നു.എനിക്കു ആദ്യം ചെറിയൊരു പേടി ഉണ്ടായിരുന്നു.കാരണം എല്ലാവരും മമ്മൂക്ക ഒരു കണിശക്കാരനാണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു.എന്നാല്‍ മമ്മൂക്ക വളരെ കൂള്‍ ആയാണ് എന്നോടു ഇടപെട്ടത് അതോടെ എന്റെ ടെന്‍ഷന്‍ കുറഞ്ഞു.എന്നെ സിംമ്പിള്‍ ആയി പോക്കിയാല്‍ മതിയെന്നും ബാക്കി ഞാന്‍ താങ്ങി നിന്നോളം എന്നും അദ്ദേഹം എന്നോടു പറഞ്ഞു.അദ്ദേഹം പറഞ്ഞത് പോലെ വളരെ സിംമ്പിള്‍ ആയി തന്നെ ഞാന്‍ എടുത്ത്ഉയര്‍ത്തി.ഫസ്റ്റ് ടേകില്‍ തന്നെ ആ സീന്‍ ഒക്കെ ആയി.

അദ്ദേഹത്തെ എടുത്ത് ഉയര്‍ത്തി കൊണ്ടുപോകുന്ന പോഷനോടൊപ്പം പുറത്തേക്ക് കൊണ്ടുപോകുന്നതും വഴക്കുപറയുന്നതുമായ സീനുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ സിനിമയുടെ സമയദൈര്‍ഘ്യം മൂലം അത് ഒഴിവാകുകയായിരുന്നു.ടര്‍ബോ എന്ന സിനിമ നല്ലൊരു അനുഭവം ആയിരുന്നു.ഇനിയും മമ്മൂക്കയുടെ കൂടെ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം.

ഭാവിയില്‍ എനിക്കു നല്ലൊരു പ്രൊഡക്ഷന്‍ കമ്പനി സ്റ്റാര്‍ട്ട് ചെയ്യാന്‍ ആഗ്രഹം ഉണ്ട്.അതോടൊപ്പം പ്രൊഡ്യൂസര്‍ ആയും അഭിനേതാവായും തിളങ്ങാനും ആഗ്രഹിക്കുന്നു.