മാനേജ്‌മെന്റ് പഠനമേഖലയില്‍ മാറ്റത്തിന്റെ കയ്യൊപ്പ്; ഡോ ജോര്‍ജ് വി ആന്റണിക്ക് ഇന്‍സ്പയര്‍ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം

ഡോ ജോര്‍ജ് വി ആന്റണി ഗ്രീന്‍ ആപ്പിള്‍ സക്‌സസ് ഫാക്‌ടേഴ്‌സ് ഡയറക്ടറാണ്.

ഒരു കാലത്ത് ഉപരിപഠന മേഖലയുടെ നട്ടെല്ലായിരുന്നു മാനേജ്‌മെന്റ് പഠനം. എന്നാല്‍ പിന്നീട് അതിന്റെ പ്രസക്തി കുറഞ്ഞു. കഴിവുള്ള വിദ്യാര്‍ഥികളെ അവരുടെ കഴിവിനനുസരിച്ച് വളര്‍ത്തികൊണ്ടുവരുവാന്‍ പല മാനേജ്‌മെന്‌റ് സ്ഥാപനങ്ങള്‍ക്കും സാധിക്കുന്നില്ല എന്നതാണ് ഈ മേഖലയുടെ തകര്‍ച്ചക്ക് കാരണം. എന്നാല്‍ വേറിട്ട പദ്ധതികള്‍കൊണ്ട് തകര്‍ച്ചയില്‍ നിന്നിരുന്ന മാനേജ്‌മെന്റ്പഠനമേഖലക്ക് പുത്തനുണര്‍വേകുകയാണ്  ഗ്രീന്‍ ആപ്പിള്‍ സക്‌സസ് ഫാക്‌ടേഴ്‌സ്. കരിയയര്‍ വെല്‍നസ് പ്ലാനിംഗ്, ഫൈനാന്‍ഷ്യല്‍ എംപവര്‍മെന്റ് ആന്റ് ഫൈനാന്‍ഷ്യല്‍ വെല്‍നസ്, ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിംഗ്, സ്റ്റാര്‍ട്ടപ്പ് മെന്‌ററിംഗ് തുടങ്ങിയവയാണ് ഗ്രീന്‍ ആപ്പിള്‍ സക്‌സസ് ഫാക്‌ടേഴ്‌സിന്റെ പ്രത്യേകതകള്‍. ഗ്രീന്‍ ആപ്പിള്‍ സക്‌സസ് ഫാക്‌ടേഴ്‌സിന്റെ വരവോടെ മാനേജ്‌മെന്റ് പഠനത്തിന് വീണ്ടും പുതുനാമ്പുകള്‍ മുളച്ചിരിക്കുകയാണ്. മാനേജ്‌മെന്റ് പഠന മേഖലയില്‍ വേറിട്ട ആശയം രൂപികരിച്ചതും നടപ്പിലാക്കിയതും ഡോ ജോര്‍ജ് വി ആന്റണി എന്ന മാനേജ്‌മെന്റ് വിദഗ്ദനാണ്. മഹാമാരിക്കാലത്ത് കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ പഠനം ലഭ്യമാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അന്നും നൂതനമായ ആശയം രൂപികരിച്ച് ശ്രദ്ധേയനായ ആളാണ് അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ഡോ ജോര്‍ജ് വി ആന്റണിക്കാണ് ഇത്തവണത്തെ ഇന്‍സ്പയര്‍ പ്രൈഡ് ഓഫ് കേരള പുരസ്‌കാരം. ഡോ ജോര്‍ജ് വി ആന്റണി ഗ്രീന്‍ ആപ്പിള്‍ സക്‌സസ് ഫാക്‌ടേഴ്‌സ് ഡയറക്ടറാണ്. കൂടതെ ഇന്റര്‍ നാഷണല്‍ ചേംബര്‍ ഓഫ് മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ്ഇന്‍ഡസ്ട്രീസ് കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സ് കേരളറീജിയണല്‍ ഡയറക്ടര്‍ സ്ഥാനങ്ങളും വഹിക്കുന്നു.