കേരളത്തിലെ ഏറ്റവും പ്രശസ്തമായ കുട്ടികളുടെ സൗന്ദര്യ മത്സരം ആരംഭിച്ചു

കേരളത്തിലെ ഏറ്റവും പ്രശസ്തമായ കുട്ടികളുടെ സൗന്ദര്യ മത്സരം -സുന്ദരിക്കുട്ടി - ആരംഭിച്ചു. വിവിധ ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന റിയാലിറ്റി ഷോ രീതിയില്‍ ഉള്ള പ്രിലിമിനറി റൗണ്ടുകള്‍ ആണ് ഇപ്പോള്‍ തുടങ്ങിയത്. കേരളത്തില്‍ നിന്ന് മാത്രമായി 5000 അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 കുട്ടികള്‍ ആയിരിക്കും ആദ്യ റൌണ്ടുകളില്‍ മത്സരിക്കുന്നത്. അഞ്ചു വയസ്സുമുതല്‍ പതിനഞ്ചു വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുക. ഫാഷന്‍ റാമ്പ് വാക്കിനൊപ്പം കുട്ടികളുടെ വിവിധ കഴിവുകള്‍ കൂടി പ്രകടിപ്പിക്കാവുന്ന വേദിയാണ് സുന്ദരിക്കുട്ടി. പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ്‌, ഫിലിം ഡയരക്ടര്‍ സലാം ബാപ്പു, ചലച്ചിത്ര താരം നേഹ സക്സെന, ചലച്ചിത്ര സംവിധായകന്‍ ഷലീല്‍ കല്ലൂര്‍, ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണി, ചലച്ചിത്ര നടനും സംവിധായകനുമായ ആയില്യന്‍ കരുണാകരന്‍, പ്രശസ്ത പേര്‍സണാലിറ്റി പരിശീലകയായ പ്രിയ ശിവദാസ്‌, ഡോക്ടര്‍ ലിസ്സി ഷാജഹാന്‍, എന്നിവരാണ് ഫൈനല്‍ മത്സരത്തിലെ വിധികര്‍ത്താക്കള്‍. 

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്പയര്‍ ഈവന്‍റ്സ് ആണ് സുന്ധരിക്കുട്ടിയുടെ  സംഘാടകര്‍ , സൗത്ത് ഇന്ത്യയിലെ പ്രമുഖ ഫാഷന്‍ ഇവന്‍റ്   കമ്പനിയായ ഇന്‍സ്പയര്‍ ജി എഫ് ഡബ്ല്യൂ  എന്ന സൗത്ത് ഇന്ത്യന്‍ ഡിസൈനര്‍ ഷോയും, സൗത്ത് ഇന്ത്യന്‍ സൂപര്‍ മോഡല്‍ ഷോയും, ബാംഗളൂര്‍ ഫാഷന്‍ ഫോക്കസ് ഷോയും സംഘടിപ്പിക്കുന്നുണ്ട്.