ജീവിത ശൈലി രോഗ നിര്‍ണ്ണയത്തിലും ചികിത്സയിലും ലോക പ്രശസ്തനായ ഡോക്ടര്‍ മനോജ്‌ ജോണ്‍സന് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്

രോഗത്തെയും, കാരണത്തെയും കണ്ടെത്തി ജീവിത രീതിയില്‍ മാറ്റം വരുത്തിയാല്‍ രോഗങ്ങളെ തടുക്കാനവും എന്ന ആശയത്തെ ലോകം മുഴുവന്‍ പ്രചരിപ്പിക്കാനുള്ള പ്രയത്നത്തിനാണ് അവാര്‍ഡ്

അറിവും ചിരിയും, ചിന്തയും, ചോദ്യങ്ങളും ഉത്തരങ്ങളുമായി ലോകമെങ്ങുമുള്ളവരോട് ജീവിതത്തെയും, ജീവിത ശൈലികളെയും, രോഗ കാരണങ്ങളും, സാധ്യതകളും, മരുന്നുകള്‍ ഇല്ലാത്ത ചികിത്സയെയും കുറിച്ചു നിരന്തരം സംസാരിക്കുന്ന ഒരു ഡോകടര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. വര്‍ഷത്തില്‍ നൂറുമുതല്‍ നൂറ്റി ഇരുപതു വരെ മീറ്റിങ്ങുകള്‍, നാല്‍പതിനായിരം മുതല്‍ അനപതിനായിരം വ്യക്തികളുമായി സംവാദം, ഇന്ത്യയിലെ വിവിധ സ്ഥലങ്ങില്‍ വ്യാപിച്ചു കിടക്കുന്ന ജോണ്‍ മരിയന്‍ ഹോസ്പിറ്റല്‍ ശാഖകളിലെ സന്ദര്‍ശകര്‍ക്കുള്ള ചികിത്സ നിര്‍ണ്ണയത്തിന്‍റെ മേല്‍നോട്ടം, വിവിധ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ അറിവുകള്‍ പങ്കുവെക്കല്‍, ക്ലാസ്സുകള്‍, തുടങ്ങി നിരന്തരംആരോഗ്യ  ശാസ്ത്രം പ്രചരിപ്പിക്കുന്ന തിരക്കില്‍ മുഴുകിയ ഡോക്ടര്‍ മനോജ്‌ ജോണ്‍സന്‍റെ ആത്മാര്‍പ്പണത്തിനുള്ള അംഗീകാരമാണ് ഇന്സപയര്‍ ലൈഫ് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്.

കോട്ടയം, പാലായിലെ ജോണ്‍ മരിയന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസറും, കണ്‍സള്‍ട്ടന്‍റെ ഫിസിഷ്യനുമായ മനോജ്‌ ജോണ്‍സന്‍ ബാംഗ്ലൂര്‍ രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് നാച്ചുറോപ്പതിയിലും  യോഗയിലും ബിരുദം, മാംഗ്ലൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ മറ്റൊരു ബിരുദവും, കൂവേമ്പ് യൂനിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും,  അമേരിക്കന്‍ കോളേജ് ഓഫ് ലൈഫ് സ്റ്റൈല്‍ മെഡിസിനില്‍ നിന്ന് ലൈഫ് സ്റ്റൈല്‍ മെഡിസിന്‍ പ്രാക്ടീഷണര്‍ സര്‍ട്ടിഫിക്കെറ്റ് , കൊളോമ്പോ, യൂണിവേഴ്സിറ്റി ഓഫ് കൊമ്പ്ലിമെന്‍റ്റി മെഡിസിനില്‍ നിന്ന്  അക്ക്യൂപങ്ക്ചറില്‍ ഡോക്ടര്‍ ഓഫ് മെഡിസിനും കരസ്ഥമാക്കിയിട്ടുണ്ട്.