ടൂറിസം രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പ്രൈഡ് ഓഫ് കേരള അവാര്‍ഡ് വില്ല്യം റോഡ്‌ റിഗസിന്

കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ലൈന്‍ ഹോളിഡെയ്സ് എം ഡി യാണ്

എതൊരു പുരുഷൻ്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീ ഉണ്ടാകും എന്നു പറയുന്നത് വില്യം റോഡ്ഗ്ര്യൂസിൻ്റെ കാര്യത്തിൽ വളരെ ശരിയാണ്. വില്യമിൻ്റെ വിജയരഹസ്യം ഭാര്യ മറിയ റോഡ്രിഗ്സ്. മറിയ വില്യമിൻ്റെ ജീവിതത്തിലേക്ക് വന്നിട്ട് 23 വർഷമായി. 1998 ൽ തുടങ്ങിയ കോസ്റ്റ് ലൈൻ ഹോളിഡെയ്സിൻ്റെ അമരക്കാരനാണ് വില്യം. കോസ്റ്റ് ലൈൻ ഹോളിഡെയ്സിൻ്റെ 25 വർഷത്തെ സേവനം ജനങ്ങൾക്കിടയിൽ വിശ്വാസമായി മാറി. ബിസിനസ് സാമ്രാജ്യത്തിന് അടിത്തറ പാകി രണ്ടു വർഷത്തിന് ശേഷമാണ് മറിയയുടെ വരവ്. പിന്നീട് അങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു.  ഇന്ന് ഈ രംഗത്തെ പകരം വെക്കാനില്ലാത്ത പേരുകളിലൊന്നാണ് കോസ്റ്റ് ലൈൻ. വിദേശികളാണ് കോസ്റ്റ് ലൈനിൻ്റെ ഉപഭോക്താക്കളിൽ ഏറെയും. സൗത്ത് ഇന്ത്യ കാണാൻ എത്തുന്ന വിദേശികൾക്ക് ഏറെ പ്രിയം കോസ്റ്റ് ലൈൻ ഹോളിഡെയ്സിനോടാണ്. വിദേശ ടൂറിസ്റ്റുകൾക്ക് മികച്ച സർവീസ് നൽകി കേരളത്തിൻ്റെ ടൂറിസം മേഖലയിൽ വിജയത്തിൻ്റെ ഏടുകൾ രചിച്ച വില്യം റോഡ്ഗ്ര്യൂസിനാണ് ഇത്തവണത്തേ പ്രൈഡ് ഓഫ് കേരള പുരസ്കാരം.