രാത്രി നഗ്നരായി ഉറങ്ങുന്നത് സൌന്ദര്യം വര്‍ദ്ധിപ്പിക്കും,
പങ്കാളികള്‍ നഗ്നരായി ഉറങ്ങുന്നത് അവര്‍ക്കിടയിലുള്ള സ്നേഹത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കും
രാത്രിയില്‍ നഗ്നരായി ഉറങ്ങിയാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ദമ്പതികള്‍ രാത്രിയില്‍ നഗ്നരായാണ് കിടക്കുന്നതെങ്കില്‍ നന്നായി ഉറങ്ങാന്‍ സാധിയ്ക്കും.വസ്ത്രങ്ങള്‍ ധരിക്കാതെ കിടന്നാല്‍ ആഴത്തിലുള്ള ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും അവയവങ്ങള്‍ കൂടുതല്‍ ദൃഢമാകുന്നതിനും നഗ്നഉറക്കം ഗുണം ചെയുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പങ്കാളികള്‍ നഗ്നരായി ഉറങ്ങുന്നത് അവര്‍ക്ക് ഇടയിലുള്ള അടുപ്പത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.ഇങ്ങനെ ഉറങ്ങുന്നവര്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്തോഷവും ഉന്മേഷവും ലഭിക്കും. 2014 ല്‍ ബ്രിട്ടനില്‍ നടത്തിയ പഠനമാണ് ഇതിന് ആധാരം. 1000 ദമ്പതികളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത് നഗ്നരായുള്ള ഉറക്കം പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ്.
രാത്രിയില്‍ ഉറങ്ങുമ്പോള്‍ വസ്ത്രം ധരിക്കാതെ ഇരുന്നാല്‍ അത് ചര്‍മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ചര്‍മ്മത്തിന് ശ്വാസവായു ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം. കൂടാതെ അടിവസ്ത്രം ധരിക്കുന്നതുമൂലം സ്ത്രീകളുടെ രഹസ്യ ഭാഗങ്ങളില്‍ ബാക്ടീരിയ ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യത നഗ്നരായുള്ള ഉറക്കം വഴി ഇല്ലാതാക്കാം. ഇത് ഈ ഭാഗത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. ബാക്ടീരിയല്‍, യീസ്റ്റ് ഇന്ഫെക്ഷനുകള്‍ തടയും. കിടക്കുമ്പോള്‍ ബ്രാ ധരിക്കാത്തത് വളരെയേറെ ആരോഗ്യഗുണങ്ങള്‍ നല്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ബ്രെസ്റ്റ് കാന്‍സര്‍ അടക്കമുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഇത് ഗുണകരമാണ്.
കിടക്കയും തലയിണയും ചര്‍മ്മത്തിന് കൂടുതല്‍ മര്‍ദ്ദവസ്പര്‍ശമേകും. ഉറങ്ങുമ്പോള്‍ നമ്മള്‍പോലും അറിയാതെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കണമെന്നില്ല. ഇത് ശ്വസനത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് മാത്രമല്ല പിന്‍ക്കാലത്ത് പല അസ്വസ്ഥതകള്‍ക്കുംവഴി തുറക്കാനും സാധ്യതകള്‍ വളരെയേറെയാണ്. സ്വകാര്യ ഭാഗങ്ങളില്‍ ചര്‍മ്മത്തിന്നുണ്ടാകുന്ന പലവിധ അണുബാധയും തടയാന്‍ വിവസ്തരായി കിടന്നുറങ്ങുന്നത് സഹായകരമാകും.
രാത്രിയില്‍ നഗ്നരായുള്ള ഉറക്കം ശരീരഭാരവും വണ്ണവും വര്‍ധിപ്പിക്കാതെ നിയന്ത്രിക്കാന്‍ സഹായിക്കും. രാത്രിയില്‍ നന്നായി ഉറങ്ങുന്നത് ആണ് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായകരമാകുന്നത്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കോര്‍ട്ടിസോളിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് ഇത് ഉപകാരപ്രദമാണ്.വസ്ത്രങ്ങളുടെ മുറുക്കമില്ലാത്തത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മ്മതസൌന്ദര്യത്തിന് നല്ലതാണ്.ചര്‍മ്മത്തിന് എപ്പോഴും ഈര്‍പ്പമുള്ളതായിരുന്നല്‍ യോനിഭാഗത്ത് ചൊറിച്ചിലോട് കൂടിയ തടിപ്പുകള്‍ ഉണ്ടാവുന്നത് സ്വാവാഭികമാണ്. ഇരുണ്ടതും നനവുമുള്ള ചര്‍മ്മത്തില്‍ ബാക്ട്രിറിയ വളരാനുള്ള സാഹചര്യങ്ങളും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ അടിവസ്ത്രമില്ലാതെ ഉറങ്ങുന്നത് ആരോഗ്യകരമായി ഏറെ ആശ്വാസകരമാണ്.