നമ്മളെ കേട്ടിരിക്കാന്‍ ഒരാള്‍ അരികിലുണ്ട് : ഹാപ്പിനെസ്സ് കോച്ച് ഷബ്നക്ക് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്
തൃശ്ശൂര്‍ ജില്ലയിലെ കുന്നoകുളത്തിനടുത്ത് വട്ടംപ്പാടം സ്വദേശിയായ ഷബ്ന, ഹെല്‍ത്ത് എന്‍ഷോര്‍ ഹാപ്പിനെസ്സ് എന്ന പേരില്‍ ഒരു വെല്‍നെസ് ആന്‍റ് മൈന്‍റ്റ് കണ്‍സള്‍ട്ടന്‍സി സെന്‍റ്റര്‍ നടത്തി വരുന്നു.
അതി സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ മനുഷ്യ ജീവിതം കടന്നുപോകുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബം, സമൂഹം, ബന്ധങ്ങള്‍ എന്നിവയെല്ലാം നമ്മളില്‍ ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങള്‍ പലപ്പോഴും തുറന്നു പറയാന്‍ കഴിയാത്തതിനാല്‍ ജീവിതം തന്നെ നരകതുല്യമാവുകയും, ആത്മഹത്യകള്‍ കൂടുകയും ചെയ്യുന്ന പ്രതിസന്ധിയാണ് ഇന്ന് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി. നമ്മുടെ പ്രശ്നങ്ങളും ദു:ഖങ്ങളും കേട്ടിരിക്കാന്‍ ഇന്നത്തെ കാലത്ത് ഒരാളെ കിട്ടുക എന്നത് വലിയൊരു കാര്യമാണ്. ജീവിത പ്രതിസന്ധിയില്‍ നമ്മളെ കേള്‍ക്കാന്‍, ആശ്വസിപ്പിക്കാന്‍, പ്രശങ്ങളെ മറികടക്കാന്‍ നല്ല ഉപദേശം തരുന്ന ഒരാളെ ആരാണ് ആഗ്രഹിക്കാത്തത് ? അങ്ങനെ ഒരാളുണ്ട് ... നമ്മുടെ പ്രശ്നങ്ങളെ വളരെയധികo താല്പര്യത്തോടു കൂടി കേള്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഷബ്ന എന്ന ഹാപ്പിനെസ്സ് ഡിസ്കവറി കോച്ച് .
തൃശ്ശൂര്‍ ജില്ലയിലെ കുന്നoകുളത്തിനടുത്ത് വട്ടംപ്പാടം സ്വദേശിയായ ഷബ്ന, ഹെല്‍ത്ത് എന്‍ഷോര്‍ ഹാപ്പിനെസ്സ് എന്ന പേരില്‍ ഒരു വെല്‍നെസ് ആന്‍റ് മൈന്‍റ്റ് കണ്‍സള്‍ട്ടന്‍സി സെന്‍റ്റര്‍ നടത്തി വരുന്നു. ജീവിതത്തില്‍ തന്‍റെ പ്രശ്നങ്ങള്‍ ഒന്നു പങ്കുവെക്കാന്‍ ,ഒന്ന് തുറന്നു സംസാരിക്കാന്‍ ആരും തന്നെ ഇല്ല എന്ന് ചിന്തിക്കുന്നവരെ യാതൊരു മുന്‍വിധിയും കൂടാതെ കേട്ടിരിക്കാന്‍ തയ്യാറാണ് ഷബ്ന.
ഒരു ഐ. ടി പ്രൊഫഷണലായ ഷബ്ന ജീവിതത്തില്‍ യാദൃശ്ചികമായിട്ടാണ് ഹ്യൂമണ്‍ സൈകോളജി പഠിക്കാന്‍ തുടങ്ങിയത്. താന്‍ കടന്നുവന്ന കഠിനമായ സാഹചര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ തന്‍റെ അനുഭവങ്ങളും, വിദ്യാഭ്യാസവും അറിവും, മറ്റുള്ളവരുടെ നന്മക്കായി എങ്ങിനെ ഉപയോഗപ്പെടുതമെന്നാണ് ഷബ്ന ആദ്യം ചിന്തിച്ചത്. ആ ചിന്തയാണ് മറ്റുള്ളവരെ കേട്ടിരിക്കുക എന്ന ആശയത്തിലേക്ക് ഷബ്നയെ നയിച്ചത്. പിന്നീട് അത് ഒരു പ്രൊഫഷനും, പാഷനും, ജീവിതവുമായി മാറി. ഹ്യൂമണ്‍ സൈകോളജി കണ്‍സള്‍ട്ടന്‍റ്, കൌണ്‍സിലര്‍, പാരെന്റിംഗ് ട്രൈനര്‍, ഡി -അഡിക്ഷന്‍ ട്രെയിനര്‍, ലൈഫ് കൊച്ച് ഫോര്‍ ടീനേജേഴ്സ്, അഡ്വാൻസ്ഡ് നൃൂട്ട്രിഷന്‍ കൌണ്‍സിലര്‍, ആള്‍ ഇന്ത്യ വെല്‍നെസ്സ് ട്രൈനര്‍, എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്നു.കൂടാതെ എസ് ക്യൂബ് അകാദമി എന്ന ഓണ്‍ലൈന്‍ കോച്ചിംഗ് സ്ഥാപനവും പ്രവര്‍ത്തിച്ചു വരുന്നു.
എല്ലാ മനുഷ്യരുടെയും ചിന്താശക്തിയെ നയിക്കുന്നത് അയാളുടെ മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങളാണ്. ഈ രണ്ടു പ്രശ്നങ്ങളെ മറികടന്നാല്‍ പിന്നീട് ജീവിതത്തില്‍ സന്തോഷങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന തത്വത്തിലാണ് ഹെല്‍ത്ത് എന്‍ഷോര്‍ ഹാപ്പിനെസ്സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമടക്കം 5000 -ല്‍ പരം വ്യക്തികള്‍ക്ക് സേവനം നല്‍കാന്‍ ഷബ്നയ്കും അവരുടെ സ്ഥാപനത്തിനും കഴിഞ്ഞിട്ടുണ്ട്.
ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണത്തിലും, സാമൂഹ്യ വീക്ഷണത്തിലും സ്വാധീനം ചെലുത്തുന്ന ജീവിതത്തിലെ നിര്‍ണ്ണായകമായ കാലഘട്ടമാണ് ടീനേജ്. ഈ ഘട്ടത്തിലാണ് ലൈംഗികപരമായ ഒരുപാട് മാറ്റങ്ങള്‍ മനസ്സിനും ശരീരത്തിനും ഉണ്ടാകുന്നത്. ഈ പ്രായത്തില്‍ തന്നെയാണ് കൂടുതല്‍ പ്രശ്നങ്ങളും തെറ്റായ തീരുമാനങ്ങളും എടുക്കുന്നതും . ഈ സമയത്താണ് കൌമാരപ്രായതിലുള്ളവര്‍ക്ക് ശരിയായ തീരുമാങ്ങള്‍ എടുക്കാന്‍ ഒരു കോച്ചിംഗ് ആവശ്യമായി വരുന്നത്. 2026നുള്ളില്‍ 10000 ടീനേജ്ഴ്സിനെ അവരുടെ ലൈഫ് ഫോക്കസിലേക്ക് കൊണ്ടുവരിക എന്ന വിഷനോടുകൂടി ഷബ്ന കൌമാരക്കാര്‍ക്ക് വേണ്ടി പ്രത്യേകം പരിശീലന പരിപാടി തയ്യാറാക്കി പ്രവര്‍ത്തിച്ചു വരികയാണ്. അതുപോലെ കുട്ടികളുടെ പഠനവും അവരുടെ ആക്ടിവിറ്റികളും മെച്ചപ്പെടുത്താനുള്ള CHILDREN'S LEARNING HUB എന്ന ഒരു സ്ഥാപനവും കൂടി നടത്തി വരുന്നു