നിഗൂഢതകള്‍ ഒളിപ്പിച്ചു മിസ്റ്റര്‍ ഹാക്കര്‍

ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു

നിഗൂഢതകള്‍ ഒളിപ്പിച്ചു മിസ്റ്റര്‍ ഹാക്കര്‍
നിഗൂഢതകള്‍ ഒളിപ്പിച്ചു മിസ്റ്റര്‍ ഹാക്കര്‍

സി.എഫ്.സി ഫിലിംസിന്‍റെ ബാനറില്‍ നവാഗതനായ ഹാരിസ് കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ' മിസ്റ്റര്‍ ഹാക്കര്‍' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റീലിസായി. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായ എസ് ജോര്‍ജ്ജ്,സംവിധായകന്‍ ജോണി ആന്‍റണി, സജി സുരേന്ദ്രന്‍, സി സി എഫ് പ്രസിഡന്‍റ് അനില്‍തോമസ്, താരങ്ങളായ വിനു മോഹന്‍,സഞ്ജു ശിവറാം, ജോണി ആന്‍റണി,സാജു നവോദയ, സിനോജ് വര്‍ഗ്ഗീസ്, വിദ്യ വിനു മോഹന്‍, എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റീലിസ് ചെയ്തത്. ആകാംഷാഭരിതവും നിഗൂഢതകള്‍ ഒളിപ്പിക്കുന്നതുമായ ചിത്രം മുഹമ്മദ് അബ്ദുള്‍ സമദ് , സൌമ്യ ഹാരീസ്,ദേവന്‍,ഭീമന്‍ രഘു,സോഹന്‍ സിനു ലാല്‍, സാജു നവോദയ,ഷെഫീക്ക് റഹ്മാന്‍, എം എ നിഷാദ്,മാണി സി കാപ്പന്‍, തോമസ് റോയ്,ഷാന്‍ വടകര,സാജന്‍ സൂര്യ,അലി റഹ്മാന്‍,സയ്യിദ് അടിമാലി,ഫറൂക്ക്,കണ്ണന്‍ സാഗര്‍,ടോണി ആന്‍റണി,പ്രശാന്ത് കാഞ്ഞിരമറ്റം,ബിജു,മനോജ്,ശാഹുല്‍,സന്തോഷ്,അഗസ്റ്റിന്‍,പ്രതീഷ്,ഷാജി വര്‍ഗീസ്, ഷക്കീര്‍,ഷമീര്‍ കൊച്ചി, ചന്ദ്രന്‍ തൃശ്ശൂര്‍,റോയ് തോമസ്,ഉല്ലാസ് പന്തളം,സതീഷ് പാണവള്ളി,സുനില്‍ ആര്‍ത്തുങ്കല്‍,ഡോ.അലക്സ്,അന്ന രേഷ്മ രാജന്‍,അല്‍മാസ് മോട്ടിവാല,അക്ഷര രാജ്,അര്‍ച്ചന,രജനി ചാണ്ടി,ബന്ന ജോണ്‍,ബിന്ദു വരാപ്പുഴ,അംബിക മോഹന്‍,ഗീത വിജയന്‍,നീന കുറുപ്പ്,സൂര്യ എന്നിവരാണ് അഭിനേതക്കള്‍.

അഷ്റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്ര സംയോജനം വിപിന്‍ എം ജിയാണ് കൈകാര്യം ചെയുന്നത്. രാജീവ് ആലുങ്കല്‍, ഹരി മേനോന്‍  എന്നിവരുടെ വരികള്‍ക്ക് റോണി റാഫേല്‍,സുമേഷ് കുട്ടിക്കല്‍,റോഷന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു.എസ് ജെ ഗോഡ്സണ്‍ ആണ് പശ്ചാത്തലസംഗീതം.പി ജയചന്ദ്രന്‍,വിധു പ്രതാഭ്,നജീം അര്‍ഷാദ്,ബേബീ,അഭിജിത്ത് കൊല്ലം,വിവേക് ആനന്ദ്, നിത്യ മാമ്മന്‍,കാവ്യ എസ് ചന്ദ്ര എന്നിവരാണ് ഗായകര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: റഷീദ് ഇ എ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ചാക്കോ കാഞ്ഞൂപ്പറമ്പന്‍ , കലസംവിധാനം രാജന്‍ ചെറുവത്തൂര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാന്‍ വടകര, ആക്ഷന്‍ അഷറഫ് ഗുരുക്കള്‍,ജിറോഷ്, വസ്ത്രാലങ്കരം ഗായത്രി നിര്‍മല, മേക്ക്അപ്പ് മനു പാലോട്,അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് ചന്ദ്രന്‍, സ്റ്റില്‍സ് ശാലൂ പേയാട്, പബ്ലിസിറ്റി ഡി‌സൈന്‍‌സ്  രാഹുല്‍ രാജ്, പി ആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൌഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.