റോയൽ താരം;ടി.സി റഫീഖിന് പ്രൈഡ് ഓഫ് കേരള പുരസ്കാരം

ബിസിനസിലും സിനിമയിലും ഒരുപോലെ തിളങ്ങിയ ടി.സി റഫീഖിനാണ് ഇത്തവണത്തെ പ്രൈഡ് ഓഫ് കേരള പുരസ്കാരം.ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോയൽഫുഡ്സ് ആൻ്റ് സ്വിറ്റ്സ് എന്നാ പ്രസ്ഥാനത്തിന്റെ സാരഥിയാണ് ശ്രീ റഫീക്ക്.

വർഷങ്ങൾക്ക് മുമ്പ് തലശേരിയിൽ നിന്നും എറണാകുളത്തേക്ക് വണ്ടി കയറുമ്പോൾ റഫീഖിൻ്റെ മനസിൽ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു, എങ്ങനെ എങ്കിലും ഒരു സിനിമ നടനാകണം. പക്ഷെ ആദ്യമൊക്കെ ചില ശ്രമങ്ങൾ നടത്തി എങ്കിലും നടന്നില്ല. പിന്നീട് ആലുവയിൽ ഒരു കൊച്ചു ബേക്കറി തുടങ്ങി റോയൽഫുഡ്സ് ആൻ്റ് സ്വിറ്റ്സ് എന്ന് പേരും നൽകി. വിചാരിച്ചതിലും വേഗത്തിലായിരുന്നു റോയലിൻ്റെ വളർച്ച. ഒന്നിൽ തുടങ്ങിയ റോയലിന് ഇന്ന് 58 ശാഖകളുണ്ട്. ബിസിനസിൽ ഇറങ്ങിയതോടെ സിനിമ മോഹം അവധിക്ക് വച്ചു.  കുട്ടികൾ വലുതായി ബിസിനസിൽ സഹായിച്ചു തുടങ്ങിയതോടെ വീണ്ടും ആ പഴയ സിനിമ മോഹം  മൊട്ടിട്ട് തുടങ്ങി.

2021 ൽ പുറത്തിറങ്ങിയ വെള്ളം മുതൽ 20 സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ബിസിനസിലും സിനിമയിലും ഒരുപോലെ തിളങ്ങിയ ടി.സി റഫീഖിനാണ് ഇത്തവണത്തെ പ്രൈഡ് ഓഫ് കേരള പുരസ്കാരം

.