ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനെതിരെ അദാനി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനെതിരെ ഹരജി നല്‍കി അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍.

ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനെതിരെ അദാനി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനെതിരെ ഹരജി നല്‍കി അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍. ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകന്‍ ആന്‍ഡേഴ്സനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ.

എം.എല്‍. ശര്‍മ്മ ശര്‍മ മുഖേനയാണ് ഹരജി നല്‍കിയത്. പൊതുതാല്‍പര്യ ഹരജിയാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡേഴ്‌സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്ബനികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

അദാനി എന്റര്‍പ്രൈസസ് കേസില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആന്‍ഡേഴ്‌സനെ 'ഷോര്‍ട്ട് സെല്ലര്‍' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ കമ്ബനികളുടെ 'നിരപരാധികളായ നിക്ഷേപകരെ കബളിപ്പിച്ചതിന്' അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു.

ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടി തുടരുകയാണ്. അദാനി എന്റര്‍പ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍, അദാനി ട്രാന്‍സ്മിഷന്‍, എന്‍ഡിടിവി എന്നിവയുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലെത്തി. ഇന്നലെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നിരുന്നു.