വനിതകളുടെ വഴികാട്ടിയായ സീനത്ത് അഷ്റഫിന് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്

വനിതാ സംരഭകരെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച സിയാ സീസന്‍സ് എക്സ്പോ വന്‍ വിജയമാക്കിയ വനിതക്കുള്ള ഇന്‍സ്പയര്‍ ലൈഫ് പുരസ്കാരം

സ്വയം പര്യാപ്തമാവാന്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് ആഗ്രഹിച്ച സീനത്ത് അഷറഫ്  തന്നെ പോലെ ചിന്തിക്കുന്ന മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ് ആലോചിച്ചത്. വീട്ടിലിരുന്നു ചെയ്യാവുന്ന ബിസിനസ്സുകളെ കണ്ടെത്താനും, അതിനു വിപണി ഉറപ്പാക്കുന്ന  എക്സിബിഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യാന്‍ തീരുമാനിച്ച് ബിസിനെസ്സ് രംഗത്ത് എത്തിയ സീനത്ത് അഷ്‌റഫ്‌  കേരളത്തിലെ വിവിധ സ്ഥലങ്ങില്‍  പന്ത്രണ്ടില്‍ അധികം എക്സിബിഷനുകള്‍ സംഘടിപ്പിച്ചു ആയിരത്തി അഞ്ഞൂറില്‍ അധികം സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തതക്ക് വഴികാട്ടിയാവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്. 

ഓരോ എക്സിബിഷനുകളിലും എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സീനത്ത് എക്സിബിഷനിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ വലിയ ഒരു വിഹിതം ആവശ്യക്കാരില്‍ എത്തിക്കുന്നു.ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും സന്തോഷവും നകുന്ന ഈ മേഘലയില്‍ എത്താനും മുന്നേറാനും ശക്തി നല്‍കുന്നത് ദൈവത്തിന്‍റെ കാരുണ്യവും കുടുംബത്തിന്‍റെ പിന്തുണയുമാണെന്ന് സീനത്ത് വിശ്വസിക്കുന്നു. 

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് ഭര്‍ത്താവിന്‍റെ ജോലിയുടെ ആവശ്യാര്‍ത്ഥം കൊച്ചിയിലേക്ക് താമസം മാറ്റിയ സീനത്ത് തന്നിലെ സംരംഭകയെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാതെ സദൈര്യം മുന്നോട്ടു വന്നു സ്വയ പ്രയത്നത്തിലൂടെ വിജയിച്ച വനിതയാണ്‌.