ഉക്ക്രയിനിലെ ഫാഷന്‍ ലോകം യുദ്ധത്തിലാണ്
ഉക്രയിനിലെ ഫാഷന്‍ ഡിസൈനേഴ്സും ബ്രാന്‍ഡുകളും യുദ്ധ ബാധിതരെ സഹായിക്കുന്നത് എങ്ങിനെ ?
രാജ്യം പ്രതിസന്ധിയിലാകുമ്പോള്‍ ആദ്യം ബാധിക്കുന്ന മേഖലകളില്‍ ഒന്നാണ് ഫാഷന്‍ വ്യവസായം. റഷ്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉക്രൈന് ജനത അതിജീവനത്തിനായി പോരാടുകയാണ്. യുദ്ധവും മഹാമാരിയും ബാധിച്ച ഏതൊരു രാജ്യത്തും ജനതയുടെ ജീവിതവും സ്വപ്നങ്ങളും തകരുമ്പോള്‍ അത് തിരിച്ചു പിടിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും യുദ്ധം തന്നെയാണ്.
റഷ്യ - ഉക്രയിന് യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും, പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിനു ഒപ്പം നില്ക്കാന് അവിടുത്തെ ഫാഷന്‍ രംഗത്തെ എല്ലാവരും മുന്നിട്ടിറങ്ങി. യുദ്ധമുഖത്ത് ഒരു ഫാഷന്‍ ഡിസൈനര്‍ എന്ത് ചെയ്യും എന്നാണു ചോദ്യം എങ്കില്‍ അതിനുള്ള മറുപടിയാണ് ഉക്രയിന് ഫാഷന്‍ ഡിസൈനേഴ്സ് ലോകത്തിനു കാണിച്ചു കൊടുക്കുന്നത്. തങ്ങളുടെ വ്യവസായവും, വ്യാപാരവും, കലാ സൃഷ്ടികളും, ജോലിയും, ജീവിതവും എല്ലാം, രാജ്യ സേവനത്തിനായി ഉപയോഗിക്കുകയാണ് ഫാഷന്‍ ജനത ചെയ്യുന്നത്
പ്രസിദ്ധ ഫാഷന്‍ ഡിസൈനറും, 'ബെറ്റര്‍' ബ്രാന്‍ഡ് ഉടമയുമായ ജൂലി പെപ്പാസ് തന്റെ ബ്രാന്‍ഡ് വെബ്സൈറ്റ് ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സഹായത്തിനായി തുറന്നിട്ടു. വിവിധ മേഖലകളില്‍ ജോലി കണ്ടെത്താനും, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും, സാമ്പത്തിക സഹായങ്ങള്‍ കണ്ടെത്താനും ബ്രാന്‍ഡ് മുന്നിട്ടിറങ്ങി. മറ്റൊരു ഡിസൈനര്‍ റെസ്ലാന്ബാഗിന്സ്കി തന്റെ ഇന്‍സ്റ്റഗ്രാം പേജ് വിദ്യാഭ്യാസ ചാനല്‍ ആക്കി മാറ്റി.ഒപ്പം ഉക്രയിന് ജനതയുടെ സ്വാതന്ത്ര്യം, ധീരത നിഴ്ചയ ധാര്ട്യം എന്നിവ പ്രകടിപ്പിക്കുന്ന നിരങ്ങളോട് കൂടിയുള്ള തൊപ്പികള്‍ വിപണിയില്‍ എത്തിച്ചു. അതിലൂടെ സംഭരിച്ച ലക്ഷക്കണക്കിന് ഡോളര്‍ സൈനികരുടെ ക്ഷേമത്തിനായി ചിലവഴിക്കുന്നു.
ഡെമി ഡെനിംസ് ഉടമയും ഫാഷന്‍ ഡിസൈനറുമായ സേനിയ തന്റെ വെബ്സൈറ്റിലൂടെ പുറത്തിറക്കിയ 50മുതല്‍ 500 യൂറോ വരെയുള്ള കാര്‍ഡുകള്‍ വാങ്ങാന്‍ ലോകത്തിനോടു ആവശ്യപ്പെട്ടു. യുദ്ധാനന്തരം ഈ കാര്‍ഡുകള്‍ ഗിഫ്റ്റ് സര്‍ട്ടിഫിക്കേറ്റുകള്‍ ആയി ഉപയോഗിക്കാം എന്ന ഉറപ്പോടെയായിരുന്നു വിപണനം . ലോകത്തിനു ഏതൊക്കെ തരത്തില്‍ ഉക്രയിന് ജനത്തെയും, പ്രത്യേകിച്ച് കുട്ടികളെയും സഹായിക്കാമെന്നുള്ള വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കേസേനിയ, ആന്റണ്‍, ബെലിന്‍സ്കി, ബെവ്സ, നികാ മലൈകിന, അന്ന കുരുബുവ, യെരോസ്ലാ, ആര്‍തര്‍ തുടങ്ങി മുന്‍നിര ഫാഷന്‍ ഡിസൈനേഴ്സ് എല്ലാവരും തന്നെ വ്യത്യസ്ത രീതിയില്‍ രാജ്യത്തെയും, ജനങ്ങളെയും, സൈന്യത്തെയും സഹായിക്കാന്‍ തങ്ങളുടെ കലാസൃഷ്ടികളും, ബ്രാന്‍ഡുകളും ഉപയോഗപ്പെടുത്തുന്ന സുന്ദര കാഴ്ചകള്‍ ലോകത്തിനു സമ്മാനിക്കുന്നു.