ഓര്‍മത്സ്യം തീരത്തടിഞ്ഞു

ഓര്‍മത്സ്യം തീരത്തടിഞ്ഞു ; ഇതിന് പിന്നിലെ കാരണം നിഗൂഢം ; പ്രകൃതി ദുരന്തങ്ങളുടെ സൂചനയോയെന്ന ആശങ്കയില്‍ നാട്ടുകാര്‍

ഓര്‍മത്സ്യം തീരത്തടിഞ്ഞു

ഴകടലില്‍ മാത്രം കാണപ്പെടുന്ന ഓര്‍മത്സ്യം ഇക്വഡോറിലെ തോണ്‍സുപ കടല്‍ത്തീരത്തടിഞ്ഞു. 3 മീറ്റര്‍ നീളമുളള ഓര്‍മത്സ്യത്തിനെ ജനുവരി 25നാണ് മത്സ്യതൊഴിലാളികള്‍ ജീവനോടെ കടല്‍ തീരത്ത് കണ്ടെത്തിയത്.

തുടര്‍ന്ന് അവര്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആഴകടലില്‍ മാത്രം കാണപ്പെടുന്ന ഈ മത്സ്യം അപൂര്‍വമായി മാത്രമാണ് തീരത്തെത്താറുളളൂ.

കടലില്‍ ഏകദേളം 1640 അടിയോളം താഴെ വസിക്കുന്ന ഓര്‍മത്സ്യം കടലിനടിയില്‍ ശക്തമായ ഭൂകമ്ബമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തിചേരുക. ഇപ്പോള്‍ ഇവ തീരത്തടിഞ്ഞതോടെ പ്രകൃതി ദുരന്തത്തിന്റെ സൂചനയാണോ ഇതെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കടല്‍ക്ഷോഭം രൂക്ഷമായപ്പോള്‍ പരുക്കേറ്റ് ഇവ തീരത്തെത്തിയതാവാം എന്നാണ് നിഗമനം അതേ സമയം ഇവിടെ ഇരതേടിയെത്തിയതാവാം എന്ന വാദവും ഉയരുന്നുണ്ട്. സുനാമി പോലുളള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനായി കഴിവുളള ഓര്‍മത്സ്യം തീരത്തടിഞ്ഞതിന് പിന്നിലെ കാരണം നിഗൂഢമാണ്.