പ്രൈഡ് ഓഫ് കേരള അവാര്‍ഡ്‌ പരിസ്ഥിതിക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളി അനില്‍ മാത്യുവിന്

പ്രൈഡ് ഓഫ് കേരള  അവാര്‍ഡ്‌  പരിസ്ഥിതിക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളി അനില്‍ മാത്യുവിന്

സെലിബ്രിറ്റി ഫാഷന്‍ ലൈഫ് സ്റ്റൈല്‍ മാഗസിനായ ഇന്‍സ്പയര്‍ ലൈഫ്, വിവിധ മേഖലകളില്‍  വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക്  നല്‍കുന്ന പ്രൈഡ് ഓഫ് കേരള അവാര്‍ഡ് 2023നു  ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി- ലോക- സമാധാന പ്രവര്‍ത്തകന്‍ ഡോക്ടര്‍ അനില്‍ മാത്യു അര്‍ഹനായി. പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ പ്രൊജെക്ടുകള്‍ വിവിധ രാജ്യങളില്‍ എത്തിക്കുന്നതിലും, അതിനുള്ള സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുന്നതിലും ഇന്ത്യയടക്കം ഉള്ള രാജ്യങ്ങളില്‍ അവ എത്തിക്കുക്കയും, പരിസ്ഥിതി പ്രവര്‍ത്തനത്തിന് ആവശ്യമായ് പദ്ധതികളും, പരിശീലങ്ങളും സംഘടിപ്പിക്കുന്നതിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് പ്രൈഡ് ഓഫ് കേരള അവാര്‍ഡ്‌. 

ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ജനിച്ച ഡോക്ടര്‍ അനില്‍ മാത്യു ഇപ്പോള്‍ ഗോവയിലാണ് താമസം. പരിസ്ഥിതി പ്രവര്‍ത്തനത്തിനൊപ്പം  സിനിമ അഭിനയ രംഗത്തും അദ്ദേഹം സജീവമാണ്. കേരള  പോലീസിനു വേണ്ടി നിര്‍മ്മിച്ച അവയര്‍നെസ്സ് ചിത്രത്തിലും, വോയിസ്‌  ഓഫ് നേച്ചര്‍ എന്ന ഷോര്‍ട്ട് ഫിലിമിലും ഭാഗ്യലക്ഷ്മി എന്ന സിനിമയിലും അഭിനയിച്ചു. 

ഡെന്‍റല്‍ സയന്‍സില്‍ ബിരുദവും, ആള്‍ട്ടര്‍നേറ്റീവ് മെഡിസിനിലും, യോഗ നാച്ചുറോപതിയില്‍  എംഡി യും, ഹോളിസ്റ്റിക് മെഡിസിനിലും, സൈക്കൊളജിയിലും പിഎച് ഡിയും നേടിയിട്ടുണ്ട്.  ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ഗ്ലോബല്‍ പീസ്‌ ലീഡര്‍  അവാര്‍ഡ്, മൈത്രി അവാര്‍ഡ്‌, സലാം അവാര്‍ഡ്, മഹാരാഷ്ട്ര ഐക്കണ്അവാര്‍ഡ്, ബെസ്റ്റ് എന്‍വയോണ്‍മെന്‍റലിസ്റ്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട് .