ബോമ്മനും ബെല്ലിയും ഓസ്കാര്‍ ചിരിയില്‍
ഓസ്കാര്‍ അവാര്‍ഡ് നേടിയ " ദ എലിഫന്‍റ് വിസ്പേഴ്സ് " എന്ന ഡോക്യുമെന്‍റ്റിയിലെ കഥാപാത്രങ്ങളായ ബോമ്മനും ബെല്ലിയും ഓസ്കാര്‍ അവാര്‍ഡ് ശില്പവുമായി നിറചിരിയോടെ നില്‍ക്കുന്ന ചിത്രം സംവധായിക കാര്‍ത്തികി ഗോണ്‍സാവല്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
രഘു എന്ന് പേരുള്ള ആനക്കുട്ടിയ വളര്‍ത്തുന്ന ബോമ്മനും ബെല്ലിയുടെയും ജീവിത കഥ പറയുന്ന ഡോക്യുമെന്‍ററിയാണ് ദ എലിഫന്‍റ് വിസ്പേഴ്സ് . ഊട്ടി സ്വദേശിയായ കാര്‍ത്തികിയുടെ ആദ്യ ചിത്രമാണ് ഇന്ത്യക്ക് അഭിമാന നേട്ടമായിമാറിയത്. പ്രായമായ രണ്ടു ദമ്പതികളുടെയും അനാഥമായ ഒരു ആനക്കുട്ടിയുടെയും കഥ പറയുന്ന ഈ ചിത്രം നെറ്റ്ഫ്ലിക്സില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തമിഴ് നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡോക്യുമെന്‍ററിയില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളായ ബോമ്മനും ബെല്ലിയുടെയും ജീവിത കഥയാണ് പറയുന്നത്.
തമിഴ് നാട്ടിലെ കാട്ടുനായ്ക്കര്‍ എന്ന ഗോത്ര വിഭാഗത്തിന്‍റെ ജീവിതം കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരീക്ഷിച്ചു തയ്യാറാക്കിയ ചിത്രം ഗോത്രവര്‍ഗ്ഗക്കാരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥകൂടിയാണ് പറയുന്നത്. അമ്മ നഷ്ടപ്പെട്ട രഘുവിന് തുണയാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയ നേട്ടമായി കരുതുന്ന ബോമ്മനും ബെല്ലിയും മുതുമല വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ ജീവനക്കാരാണ്.